തൃശ്ശൂർ: ( www.truevisionnews.com) ഉടമ്പടി പ്രകാരം എൽഡിഎഫുമായുള്ള ബന്ധം അവസാനിച്ചെന്ന് തൃശ്ശൂർ മേയർ എം കെ വർഗീസ്. സ്വന്തം ഡിവിഷനിൽ ആര് ജയിക്കണമെന്ന ചോദ്യത്തിന് തന്റെ കുടുംബം കോൺഗ്രസ് കുടുംബമെന്ന് എം കെ വർഗീസിന്റെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മേയർ സൂചന നൽകി.
അപ്പുറത്തും ഇപ്പുറത്തും 24 പേരും ആയപ്പോൾ താൻ നിർണയിക്കും ആര് മേയർ ആകുമെന്ന്. അങ്ങനെ സാഹചര്യം വന്നുപോയതാണെന്ന് എംകെ വർഗീസ് പറഞ്ഞു. താൻ കോൺഗ്രസുകാരനാണെങ്കിലും നാടിന് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഭരണം ഇടതുപക്ഷത്തിന്റെ കൂടെയാണ്.
അപ്പോൾ ഇടതുപക്ഷത്തിന്റെ കൂടെ നിന്നാൽ മാത്രമേ താൻ ആഗ്രഹിക്കുന്ന പോലെ വികസനം എത്തിക്കാൻ കഴിയുകയുള്ളൂ. അങ്ങനെയാണ് ഇടതുപക്ഷത്തിനൊപ്പം ചേർന്നതെന്ന് എംകെ വർഗീസ് പറഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അംഗീകാരം തരുന്ന ജയിക്കുമെന്ന് ഉറപ്പുള്ള ഏതിനോട് ചേരാൻ താൻ തയാറാണെന്നും എംകെ വർഗീസ് വ്യക്തമാക്കി. കോൺഗ്രസ് തന്നോട് ചോദിക്കട്ടെ. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഒരു വരവ് കൂടി വരുമെന്ന് അദേഹം പറഞ്ഞു.
Thrissur Mayor hints at ending ties with LDF contesting assembly elections
































