കോഴിക്കോട് : (https://truevisionnews.com/) 64-മത് കോഴിക്കോട് റവന്യൂ ജില്ല സ്‌കൂൾ കലോത്സവ നഗരിയിൽ പുസ്തകത്തിന്റെ സുഗന്ധം നിറയും.
കലോത്സവത്തിന്റെ ഭാഗമായി മലയാള ഐക്യവേദിയും കൊയിലാണ്ടി ജീവി എച്ച്.എസ്. മീഡിയ ക്ലബ്ബും ലൈബ്രറിയും ചേർന്നൊരുക്കിയ മാതൃഭാഷാവകാശ സമര ചരിത്ര പ്രദർശനവും പുസ്തക പ്രകാശനവും പ്രശസ്ത കവിയും പ്രഭാഷകനും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.

നോവലിസ്റ്റ് റിഹാൻ റാഷിദ്, പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ, എ.ഇ.ഒ മഞ്ജു എം.കെ., ക്യൂറേറ്റർ സജു കോച്ചേരി, ദേവേശൻ പേരൂർ, ഷിജു ആർ., അരവിന്ദൻ സി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവംബർ 28 വരെ ചരിത്ര പ്രദർശനവും പുസ്തകോത്സവവും കലോത്സവ നഗരിയിൽ തുടരുമെന്നതാണ് സംഘാടകർ അറിയിച്ചത്.
64th Kozhikode Revenue District School Kalolsavam
































