കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Nov 22, 2025 09:32 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ. നഗരത്തിലും മലയോര മേഖലകളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട് ഓറഞ്ച് അലർട്ടാണ്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുന്നതായാണ് റിപ്പോർട്ടുകൾ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ കഴിഞ്ഞ മൂന്ന് മണിക്കൂറില്‍ ഓറഞ്ച് അലർട്ടായിരുന്നു.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രദേശങ്ങളിൽ മഴ കനത്ത് പെയ്യുകയാണ്.

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു.

പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യുനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

മഞ്ഞ അലർട്ട്

22/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

24/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം

25/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

26/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം



Rain with thunderstorm, heavy rain in Kozhikode district, orange alert

Next TV

Related Stories
കോഴിക്കോട്ട് ഒരു മരണം കൂടി; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Nov 22, 2025 10:48 PM

കോഴിക്കോട്ട് ഒരു മരണം കൂടി; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം, ഒരു മരണം കൂടി, കോഴിക്കോട്ട് അമീബിക് മസ്തിഷ്‌ക...

Read More >>
കണ്ണൂരിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബിഎൽഒ കുഴഞ്ഞുവീണു

Nov 22, 2025 09:04 PM

കണ്ണൂരിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബിഎൽഒ കുഴഞ്ഞുവീണു

ബിഎൽഒ കുഴഞ്ഞുവീണു, കണ്ണൂരിൽ വീട്ടിലേക്ക് മടങ്ങവെ ബിഎൽഒ...

Read More >>
വിവാഹ സൽക്കാരത്തിനിടെ സംഘർഷം; വിവാഹസംഘം റോഡ് ബ്ലോക്കാക്കി, നാട്ടുകാരുമായി വാക്കേറ്റം, കല്ലേറ്; ലാത്തി വീശി പൊലീസ്

Nov 22, 2025 08:27 PM

വിവാഹ സൽക്കാരത്തിനിടെ സംഘർഷം; വിവാഹസംഘം റോഡ് ബ്ലോക്കാക്കി, നാട്ടുകാരുമായി വാക്കേറ്റം, കല്ലേറ്; ലാത്തി വീശി പൊലീസ്

വിവാഹ സൽക്കാരത്തിനിടെ സംഘർഷം, വിവാഹസംഘം റോഡ് ബ്ലോക്കാക്കി, നാട്ടുകാരുമായി...

Read More >>
Top Stories