കണ്ണൂരിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബിഎൽഒ കുഴഞ്ഞുവീണു

കണ്ണൂരിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബിഎൽഒ കുഴഞ്ഞുവീണു
Nov 22, 2025 09:04 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബിഎൽഒ കുഴഞ്ഞുവീണു. കീഴല്ലൂർ കുറ്റിക്കര സ്വദേശി വലിയ വീട്ടിൽ രാമചന്ദ്രൻ(53) ആണ് കുഴഞ്ഞുവീണത്. കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് സംഭവം.

കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കായ ഇദ്ദേഹം എസ്‌ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങിപോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. രാമചന്ദ്രനെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. രാമചന്ദ്രന് ജോലിസമ്മർദം ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് പേരാമ്പ്രയിൽ എസ്‌ഐആർ ക്യാമ്പ് നടത്തിപ്പിനിടെ ബിഎൽഒ കുഴഞ്ഞുവീണിരുന്നു. അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎൽഒ അബ്ദുൾ അസീസാണ് കുഴഞ്ഞുവീണത്. അസീസ് ജോലി സമ്മർദം നേരിട്ടിരുന്നതായി സഹപ്രവർത്തകർ ആരോപിച്ചിരുന്നു.

കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യക്ക് കാരണം എസ്‌ഐആർ ജോലിയിലെ സമ്മർദം മൂലമാണെന്ന ആരോപണവും കുടുംബം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ജോലി സമ്മർദം നേരിടുന്നുവെന്ന വെളിപ്പെടുത്തലുമായി നിരവധി ബിഎൽഒമാർ രംഗത്ത് വന്നിരുന്നു.


Booth level officer collapses in Kannur

Next TV

Related Stories
കോഴിക്കോട്ട് ഒരു മരണം കൂടി; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Nov 22, 2025 10:48 PM

കോഴിക്കോട്ട് ഒരു മരണം കൂടി; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം, ഒരു മരണം കൂടി, കോഴിക്കോട്ട് അമീബിക് മസ്തിഷ്‌ക...

Read More >>
വിവാഹ സൽക്കാരത്തിനിടെ സംഘർഷം; വിവാഹസംഘം റോഡ് ബ്ലോക്കാക്കി, നാട്ടുകാരുമായി വാക്കേറ്റം, കല്ലേറ്; ലാത്തി വീശി പൊലീസ്

Nov 22, 2025 08:27 PM

വിവാഹ സൽക്കാരത്തിനിടെ സംഘർഷം; വിവാഹസംഘം റോഡ് ബ്ലോക്കാക്കി, നാട്ടുകാരുമായി വാക്കേറ്റം, കല്ലേറ്; ലാത്തി വീശി പൊലീസ്

വിവാഹ സൽക്കാരത്തിനിടെ സംഘർഷം, വിവാഹസംഘം റോഡ് ബ്ലോക്കാക്കി, നാട്ടുകാരുമായി...

Read More >>
Top Stories