കണ്ണൂർ: ( www.truevisionnews.com ) നഗരത്തിലെ വാടക ക്വാർട്ടേഴ്സിനുള്ളിൽ ഗ്രീൻസ് എച്ച്.ആർ. വിഭാഗം മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചാർ പഞ്ചായത്തിൽ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കൽ വീട്ടിൽ വി.ജി. ജോർജിന്റെ മകൻ ജിം ജോർജാണ് (37) മരിച്ചത്.
കണ്ണൂർ ആറാട്ട് റോഡിലെ ക്വാർട്ടേഴ്‌സിലാണ് ബുധനാഴ്ച വൈകുന്നേരം 6.30- മണിയോടെ സംഭവം നടന്നത്. താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിന്റെ അടുക്കളയിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കണ്ണൂർ ഗ്രീൻസിലെ എച്ച്.ആർ. വിഭാഗം മാനേജരായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച ജിം ജോർജ്, മരണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാവ്-സാലി. മക്കൾ: ഏഞ്ചൽ, നിയ. സഹോദരങ്ങൾ: ടോം ജോർജ്, ആൻ മേരി.
HR manager found hanging in Kannur Initial conclusion is that it was a family problem

































