ഇരിട്ടി(കണ്ണൂർ ): ( www.truevisionnews.com ) ഇരിട്ടി നഗരസഭാ പ്രദേശങ്ങളിലും പായം പഞ്ചായത്തിലും ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു . ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ കളറോട് മുതല്‍ പുന്നാട് വരെയുള്ള ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
പഴകിയ ചോര്‍, ഫ്രൈഡ് റൈസ്, ബീഫ് ചില്ലി, ചിക്കന്‍ ചില്ലി, മത്സ്യക്കറി, ചെമ്മീന്‍ കറി, മുട്ടക്കറി, പൊരിച്ച മത്സ്യം, പഴകിയ പഴങ്ങള്‍ എന്നിവ സ്‌ക്വാഡ് പടികൂടി. ഹൈവേയിലെ അമീറിന്റെ ചായക്കട, ഫുഡ് ഹട്ട്, കെവിഎസ് ഹോട്ടല്‍, മലബാര്‍ തട്ടുകട, അടുക്കള, ചാലൂസ് ഹോട്ടല്‍, ഫുഡ് മാജിക് എന്നിവയില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങളും മാലിന്യം അലക്ഷ്യമായി വലിച്ചിട്ടതിന് എംവികെ റെസ്സ്റ്റോറന്റ് എന്നിവര്‍ക്കെതിരെയാണ് നടപടി.
ഇരിട്ടി ക്ലീന്‍ സിറ്റി മാനേജര്‍ കെ.വി. രാജീവന്‍, സീനിയര്‍ പബ്ലിക് ഹെത്ത് എച്ച്ഐ ഷാജി, പിഎച്ച്ഐമാരായ സന്ദീപ്, സ്വപ്നശ്രീ, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗം പരിശോധിച്ചു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പകര്‍ച്ചവ്യാധികളെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു.
ശുചിത്വം പാലക്കാഞ്ഞതിനാല്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനോജ് സി. കുറ്റിയാനി, സിജു കേളോത്ത്, അനില്‍കുമാര്‍, ജിതിന്‍ ജോര്‍ജ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
kannur iritty hotel food seizure

































