വയനാട്: വയനാട് ജില്ലയിലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ യുവാക്കളോട് അവഗണനയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍.
കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ ഇറങ്ങി പണിയെടുത്താല്‍ കൂടെയുള്ളവര്‍ ശത്രുക്കളാകുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ജഷീര്‍ പള്ളിവയല്‍, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്‍ അമല്‍ ജോയ് അടക്കമുള്ളവര്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട്.
തോമാട്ടുചാല്‍ ഡിവിഷനിലാണ് ജഷീര്‍ പള്ളിവയലിനെ പരിഗണിച്ചിരുന്നത്. എന്നാല്‍, സ്ഥാനാര്‍ഥിയാക്കിയില്ല. മുസ്ലീം ലീഗിന് ആ സീറ്റ് നല്‍കി. അതുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ട്. മുട്ടില്‍ സീറ്റാണ് ലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, തോമാട്ടുചാലിലെ ജനറല്‍ സീറ്റാണ് നല്‍കിയത്.
പോസ്റ്റിന്റെ പൂർണരൂപം :
നമ്മുടെ പാര്‍ട്ടിയില്‍ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്. എടുത്താല്‍ കൂടെയുള്ളവരും മുന്നണിക്കാരും നമ്മുടെ ശത്രുക്കളാവും പ്രിയരേ…
മേല്‍ തട്ടില്‍ ഇരുന്ന് കൈ വീശുന്ന രാഷ്ട്രീയമാണ് ഉചിതം. 19 വര്‍ഷ ജീവിതനുഭവത്തില്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് ആയതാണ് നമ്മള്‍ ചെയ്ത തെറ്റ് ..ജയ് കോണ്‍ഗ്രസ് ജയ് യു ഡി എഫ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍
Youth Congress leader, denial of seat, determination of candidate in Congress


































