പാമ്പാടി: (https://truevisionnews.com/) സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും . വി.എന്‍. വാസവന്റെ ജ്യേഷ്ഠന്‍ വി.എന്‍. സോമന്റെ മകളായ സ്മിത ഉല്ലാസാണ് പാമ്പാടിയില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്.
പാമ്പാടി പഞ്ചായത്ത് 17-ാം വാര്‍ഡിലാണ് സ്മിത മത്സരിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്മിത കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. പാമ്പാടി സര്‍വീസ് സഹകണബാങ്കിലേക്ക് കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ചിരുന്നു. പിതാവ് കോണ്‍ഗ്രസ് അനുഭാവിയിരുന്നെന്ന് സ്മിത പറഞ്ഞു.
Minister VNVasavan's brother's daughter is Congress candidate in Kottayam
































