തൃശൂർ:(https://truevisionnews.com/) ഇനി സി പി എമ്മിനോടൊപ്പം. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും ഭാര്യയും സിപിഎമ്മിൽ അംഗത്വം സ്വീകരിച്ചു.തോബി തോട്ടിയാനും ഭാര്യ ടീനയുമാണ് സിപിഎമ്മിൽ ചേർന്നത്.
പുതുക്കാട് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് ടീന. പഞ്ചായത്തിലെ മുൻ അംഗമാണ് തോബി തോട്ടിയാൻ. പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടികളാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് വിട്ടത് .ഇരുവരും പാർട്ടിയിൽ ചേർന്നതിന് പിന്നാലെ തോബി തോട്ടിയാനെ ചെങ്ങാലൂര്‍ എസ്.എന്‍. പുരം വാര്‍ഡില്‍ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
പുതുക്കാട് പഞ്ചായത്തിൽ ടീന അംഗമായ വാര്‍ഡിലാണ് തോബി ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നേരത്തേ രണ്ടുതവണ തോബിയും ഇവിടെ വിജയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് ടീന. തോബിക്കും ടീനയ്ക്കും കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ, സി പി എം. കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ജില്ലാകമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി.
Congress leader and his wife join CPM
































