ശ്രദ്ധിക്കുക രാത്രിയിലും മഴയുണ്ടേ ....! കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ശ്രദ്ധിക്കുക  രാത്രിയിലും മഴയുണ്ടേ ....! കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Nov 19, 2025 08:05 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) കേരളത്തിൽ ഇന്ന് ആറുജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലിൽ മഞ്ഞ അലർട്ടുണ്ട്. 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഇന്ന് രാത്രി ഏഴുമണിവരെ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain warning in Kerala

Next TV

Related Stories
മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Nov 19, 2025 09:22 PM

മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍, കോട്ടയത്ത് കോണ്‍ഗ്രസ്...

Read More >>
ചതിച്ചെന്ന തോന്നൽ....! ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ

Nov 19, 2025 08:45 PM

ചതിച്ചെന്ന തോന്നൽ....! ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം, യുവാവിനെ വെട്ടി പരിക്കേല്പിച്ചു, അറസ്റ്റ്...

Read More >>
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരുവുനായ ആക്രമിച്ചു; യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

Nov 19, 2025 07:52 PM

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരുവുനായ ആക്രമിച്ചു; യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

തെരഞ്ഞെടുപ്പ് പ്രചാരണം, തെരുവുനായ ആക്രമണം, യുഡിഎഫ് സ്ഥാനാർത്ഥിക്ക്...

Read More >>
Top Stories

News Roundup