( moviemax.in) കുറച്ച് സിനിമകൾ ചെയ്തിട്ട് പോലും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ചില നടിമാരുണ്ട്. സ്പീഡ് ട്രാക്ക് എന്ന ദിലീപ് ചിത്രത്തിൽ നായികയായെത്തിയ നടി ഗജലയെ മലയാളികൾ മറന്നിട്ടില്ല. സ്പീഡ് വലിയ ഹിറ്റോ ഗജലയ്ക്ക് ലഭിച്ച ശ്രദ്ധേയ റോളോ അല്ലെങ്കിൽ പോലും ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധ നേടി
അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് ഗജല. മലയാളത്തിൽ സ്പീഡ് ട്രാക്ക് എന്ന ഒറ്റ സിനിമ മാത്രമേ ഗജല ചെയ്തിട്ടുള്ളൂ. തമിഴിലും തെലുങ്കിലും തുടരെ സിനിമകൾ ചെയ്തിട്ടുണ്ട്. 2010 ലാണ് ഗജല അഭിനയ രംഗം വിട്ടത്. മസ്കറ്റിൽ തന്റെ പിതാവിന്റെ ബിസിനസിന്റെ ഭാഗമായി ഇന്റീരിയർ ഡിസെെനിംഗിലേക്ക് കടന്നു.
ഇപ്പോൾ കുടുംബ ജീവിതം നയിക്കുന്നന്ന് റിപ്പോർട്ടുകളുണ്ട്. സിനിമാ രംഗത്തെക്കുറിച്ച് ഒരിക്കൽ ഗജല സംസാരിച്ചിരുന്നു. സിനിമ കരിയറായി ഞാൻ കാണുന്നില്ല. അഭിനയം തുടങ്ങിയപ്പോൾ പോലും സിനിമകൾ ആസ്വദിച്ചത് കൊണ്ടാണ് ഞാൻ ചെയ്തത്.
40-50 വയസ് വരെ സിനിമകൾ ചെയ്യുമെന്ന് ഞാൻ തീരുമാനിച്ചിരുന്നില്ല. സിനിമകളിൽ വർക്ക് ചെയ്യാൻ ഞാൻ സ്ട്രഗിൾ ചെയ്യുന്നില്ല. നല്ല സിനിമ കിട്ടിയാൽ സന്തോഷം. അല്ലെങ്കിൽ കുഴപ്പമില്ല എന്നാണ് ഗജല ഒരിക്കൽ പറഞ്ഞത്.
2002 ൽ ഗജല ആത്മഹത്യക്ക് ശ്രമിച്ചത് വാർത്തയായിരുന്നു. ഉറക്കു ഗുളികൾ കഴിച്ച നടിയെ ആശുപത്രിയിലെത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി. പല അഭ്യൂഹങ്ങൾ ഇതേക്കുറിച്ച് വന്നു. പ്രണയ പരാജയം, പ്രമുഖ വ്യവസായിയുടെ മകന്റെ ശല്യം എന്നിവയാണ് കാരണമെന്ന് ഗോസിപ്പുകൾ വന്നു.
എന്നാൽ പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഗജല ഇതേക്കുറിച്ച് സംസാരിച്ചു. ഏകാന്തതയും വിഷാദരോഗവുമാണ് തന്നെ അലട്ടിയിരുന്നതെന്ന് ഗജല പറഞ്ഞു. തെലുങ്ക് നടൻ അർജുൻ ആണ് ഗജലയെ അന്ന് രക്ഷപ്പെടുത്തിയത്. ഇരുവരും അപ്പോൾ ഹെെദരാബാദിൽ ഷൂട്ടിംഗിലായിരുന്നു. ലെെം ലെെറ്റിൽ ഗജലയെ ഇന്ന് കാണാനേയില്ല.
2016 ലാണ് ഗജല വിവാഹിതയായത്. ടെലിവിഷൻ നടൻ ഫെെസൽ റസ ഖാൻ ആണ് ഭർത്താവ്. 2001 ൽ സ്റ്റുഡന്റ് നമ്പർ 1 എന്ന സിനിമയിലൂടെയാണ് ഗജല അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ജൂനിയർ എൻടിആർ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം തെലുങ്കിൽ നടി സിനിമകൾ ചെയ്തു. ഗജലയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പഴയത് പോലെ സുന്ദരിയാണ് ഗജല ഇപ്പോഴുമെന്ന് ആരാധകർ പറയുന്നു.
ഹിന്ദി ടെലിവിഷൻ രംഗത്ത് വില്ലൻ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് ഫെെസൽ റസ ഖാൻ. ഫോട്ടോഗ്രാഫിയോടുള്ള താൽപര്യം കാരണം പാർട് ടെെം ഫോട്ടോഗ്രാഫറായി. ഒരു പാർട്ടിയിൽ വെച്ച് 2012 ലാണ് ഗജലയും ഫെെസൽ റസ ഖാനും പരിചയപ്പെടുന്നത്.
ഞങ്ങൾ തമ്മിൽ പരസ്പരം ഒരുപാട് മനസിലാക്കുന്നു. അവൾ വളരെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. സ്നേഹവും കരുതലുമുണ്ട്. ഫോട്ടോഗ്രാഫറായുള്ള തന്റെ കരിയറിൽ ഗജല സഹായിക്കുന്നുണ്ടെന്നും ഫെെസൽ റസ ഖാൻ ഒരിക്കൽ പറഞ്ഞിരുന്നു.
speedtrack movie actress gajala






























