കളനാശിനി കഴിച്ച് ​ഗുരുതരാവസ്ഥയിലായി, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

കളനാശിനി കഴിച്ച് ​ഗുരുതരാവസ്ഥയിലായി, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു
Nov 19, 2025 03:51 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളജിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയിൽ ദിലീപിന്‍റെ മകൾ പി.ഡി ദിവ്യമോൾ (27) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 22 നായിരുന്നു ശസ്ത്രക്രിയ. കളനാശിനി കഴിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വെന്‍റി ലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്.

മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.ആർ അനീഷിന്‍റ ശ്വാസകോശമാണ് ദിവ്യയ്ക്ക് തുന്നിച്ചേർത്തത്. മാതാവ്: ഇന്ദു. സഹോദരൻ:ദിലു. ഭർത്താവ്: അശോകൻ.

lung transplant patient dies kottayam

Next TV

Related Stories
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ ചേർന്നു

Nov 19, 2025 05:09 PM

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ ചേർന്നു

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ്, സംസ്ഥാന സെക്രട്ടറി ബിജെപിയിൽ...

Read More >>
വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

Nov 19, 2025 04:46 PM

വടകരയിലും ലീഗിന് വെല്ലുവിളി; വടകര നഗരസഭയിൽ ലീഗിന് വിമത സ്ഥാനാർത്ഥി പത്രിക നൽകി

വിമത സ്ഥാനാർഥി,മുസ്ലിം ലീഗ് , തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Nov 19, 2025 04:15 PM

നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories