'അഡ്ജസ്റ്റ്‌മെന്റ് കളിയോ....? പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കും'; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിഖിൽ പൈലി

'അഡ്ജസ്റ്റ്‌മെന്റ് കളിയോ....? പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കും'; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിഖിൽ പൈലി
Nov 19, 2025 05:16 PM | By Athira V

ഇടുക്കി: ( www.truevisionnews.com) കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവും ധീരജ് കൊലക്കേസ് പ്രതിയുമായ നിഖില്‍ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലിയുടെ വെല്ലുവിളി.

മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരിഗണിക്കുന്നതിലാണ് നിഖിലിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ പരിഗണിക്കുന്നുവെന്നും നിഖില്‍ പൈലി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നിഖിലിന്റെ വെല്ലുവിളി. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ പിന്‍വലിക്കുകയും ചെയ്തു.

'ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിൽ പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥി ആക്കിയാൽ ഞാനും മത്സരിക്കും. വാർഡിൽ തോറ്റ ആളുകളെ ഇറക്കി സിപിഎമ്മുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കാൻ നിന്നാൽ കഴിഞ്ഞ തവണത്തെ റിസൽട്ട് ഉണ്ടാകും'- എന്നാണ് നിഖിൽ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയായിരുന്നു കേസിലെ ഒന്നാം പ്രതി.

എഞ്ചിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഒരു മണിക്ക് പോളിങ് കഴിഞ്ഞ ശേഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Dheeraj murder case: Accused Nikhil Paily poses a challenge to Congress leadership

Next TV

Related Stories
നാളികേരം തളർന്നപ്പോൾ....കവുങ്ങിൽ പുതിയ പ്രതീക്ഷ, അടയ്ക്ക വില ഉയരുന്നു

Nov 19, 2025 06:35 PM

നാളികേരം തളർന്നപ്പോൾ....കവുങ്ങിൽ പുതിയ പ്രതീക്ഷ, അടയ്ക്ക വില ഉയരുന്നു

അടയ്ക്ക വില ഉയരുന്നു,കവുങ്ങിൽ പുതിയ പ്രതീക്ഷ,വില 495-520, വില ക്വിന്റലിന് 40,000-...

Read More >>
ശരണപാതയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം

Nov 19, 2025 06:15 PM

ശരണപാതയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം

ബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം,ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം, കര്‍ശന നിര്‍ദേശങ്ങളുമായി...

Read More >>
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ ചേർന്നു

Nov 19, 2025 05:09 PM

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ ചേർന്നു

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ്, സംസ്ഥാന സെക്രട്ടറി ബിജെപിയിൽ...

Read More >>
Top Stories

News Roundup