തൃശൂർ : (https://truevisionnews.com/) തൃശൂരിൽ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി . മതിലകം ചെന്തെങ്ങ് ബസാറില്‍ വില്ലനശേരി വീട്ടില്‍ മോഹനന്റെ ഭാര്യ വനജ (65), മകന്‍ വിജേഷ് (38) എന്നിവരാണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലാണ് വിജേഷിനെ കണ്ടെത്തിയത്. വനജ അടുക്കളയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.
Mother and son found dead inside house in Thrissur
































