കോഴിക്കോട്: (https://truevisionnews.com/) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് പയ്യോളി അയനിക്കാട് അറബിക് കോളേജിന് സമീപം താമസിക്കുന്ന പുതുപ്പണം മൂലയില്‍ വട്ടക്കണ്ടി ഹാരിസ്(56) ആണ് പിടിയിലായത്.
നവംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ മലപ്പുറം തിരൂരങ്ങാടിയിലെ ലോഡ്ജില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ ഹാരിസിനെ റിമാന്റ് ചെയ്തു. പയ്യോളി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്.
Middle-aged man arrested for sexually assaulting boy in Kozhikode
































