അയക്കൂറേ നീ അറിയുന്നുണ്ടോ വല്ലതും ...! ചോറിനൊപ്പം അയക്കൂറ കിട്ടിയില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാർക്ക് പരിക്ക്

അയക്കൂറേ നീ അറിയുന്നുണ്ടോ വല്ലതും ...! ചോറിനൊപ്പം അയക്കൂറ കിട്ടിയില്ല; കോഴിക്കോട് ഹോട്ടൽ അടിച്ചുതകർത്തു, ജീവനക്കാർക്ക് പരിക്ക്
Nov 15, 2025 08:03 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) ചോറിനൊപ്പം അയക്കൂറ മീന്‍ കിട്ടാത്തതിന് പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ത്തു. ജീവനക്കാരെയും മര്‍ദ്ദിച്ചു. ബാലുശ്ശേരി നന്മണ്ടയിലെ 'ഫോര്‍ട്ടീന്‍സ്' ഹോട്ടലില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ഒരു പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് ഹോട്ടലില്‍ 40 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മീന്‍കറിയടക്കമുള്ള ഊണ് തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍.

തുടര്‍ന്ന് ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറ ആവശ്യപ്പെട്ടത്.

അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചു. ഇതോടെയാണ് അയക്കൂറ കിട്ടാത്തതിനാല്‍ സംഘം പ്രകോപിതരായത്. തുടര്‍ന്ന് ഇവര്‍ ബഹളംവെയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഘര്‍ഷമുണ്ടാക്കിയ സംഘം ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

പരിക്കേറ്റ അഞ്ച് ജീവനക്കാരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഹോട്ടലുടമയുടെ പരാതിയില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു. ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

fish issue Hotel hotel attack in Kozhikode

Next TV

Related Stories
ബോധരഹിതനായി റോഡിൽ; നാദാപുരത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Nov 15, 2025 10:21 PM

ബോധരഹിതനായി റോഡിൽ; നാദാപുരത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നാദാപുരത്ത് കാട്ടുപന്നി ആക്രമണം, ബൈക്ക് യാത്രികന്...

Read More >>
അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്

Nov 15, 2025 09:44 PM

അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്

അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കാപ്പാട്...

Read More >>
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസെടുത്തു

Nov 15, 2025 08:57 PM

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസെടുത്തു

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമല, അസ്വാഭാവിക മരണത്തിന് ...

Read More >>
പാലത്തായി പീഡനക്കേസ്: ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Nov 15, 2025 08:48 PM

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

പാലത്തായി പീഡനക്കേസ്, കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ...

Read More >>
 വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

Nov 15, 2025 08:15 PM

വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂരിൽ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍ , ...

Read More >>
Top Stories

https://moviemax.in/-