തുടരും സിനിമ 56-ാമത് ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (IFFI)യില്‍ പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയിച്ച് നടൻ മോഹൻലാല്‍. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം നടൻ മോഹൻലാല്‍ അറിയിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ പറഞ്ഞു. വളരെയധികം അഭിമാനമുണ്ടെന്നും നടൻ പറഞ്ഞു.ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന് ആഗോളതലത്തില്‍ 237.76 കോടിയാണ് സമാഹരിച്ചത്. അതില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 143.96 കോടി രൂപയും ഇന്ത്യയ്ക്ക് പുറത്തു നിന്നും 93.80 കോടിയും സ്വന്തമാക്കി.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ തിരക്കഥയെഴുതിയത് കെ ആര്‍ സുനിലാണ്. എം രഞ്ജിത്ത് നിര്‍മ്മിച്ച ഈ ചിത്രം രജപുത്ര വിശ്വല്‍ മീഡിയയുടെ ബാനറിലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിനെയും ശോഭനയെയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് വെള്ളിത്തിരയില്‍ കാണാന്‍ കഴിഞ്ഞു.
Actor Mohanlal shares his joy at the 56th International Film Festival of India

































