ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം; നെടുമങ്ങാട് ഇരുവിഭാഗങ്ങളുടെയും ആംബുലന്‍സുകൾ കത്തി നശിച്ച നിലയിൽ

ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം; നെടുമങ്ങാട് ഇരുവിഭാഗങ്ങളുടെയും ആംബുലന്‍സുകൾ കത്തി നശിച്ച നിലയിൽ
Oct 20, 2025 07:46 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) നെടുമങ്ങാട് ആംബുലന്‍സുകള്‍ കത്തിനശിച്ചു. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സും എസ്ഡിപിഐയുടെ ആംബുലന്‍സുകളാണ് കത്തി നശിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ്.

ഫയര്‍ഫോഴ്‌സും പൊലീസും എത്തി തീ അണച്ചു. ആംബുലന്‍സ് മനപ്പൂര്‍വം കത്തിച്ചതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് കത്തിച്ചതെന്നും സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റത്. അഴീക്കോട് വെച്ച് മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനാണ് മർദനമേറ്റത്. മൂന്ന് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് മർദിച്ചുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. അതിനുപിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണം ഉണ്ടായി.

അതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ ആംബുലൻസ് കത്തിയ നിലയിൽ കണ്ടെത്തിയത്. ഇരുസംഘടനകളും പരസ്പരം ആരോപണം ഉന്നയിച്ച് രംഗത്തെത്തി. നേരത്തേ തന്നെ എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.

Nedumangad DYFI-SDPI ambulances destroyed by fire

Next TV

Related Stories
പന്നിനേം കൊണ്ട് തോറ്റല്ലോ...! കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

Oct 20, 2025 10:58 AM

പന്നിനേം കൊണ്ട് തോറ്റല്ലോ...! കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന്...

Read More >>
പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും സ്ഥലംമാറ്റം

Oct 20, 2025 08:26 AM

പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും സ്ഥലംമാറ്റം

പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും...

Read More >>
വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ യാത്രപറഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി, പിന്നെ അറിഞ്ഞത് ഗ്രീഷ്മയുടെ മരണം; പരാതിയുമായി കുടുംബം

Oct 20, 2025 08:22 AM

വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ യാത്രപറഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി, പിന്നെ അറിഞ്ഞത് ഗ്രീഷ്മയുടെ മരണം; പരാതിയുമായി കുടുംബം

കുഴൽമന്ദത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പീഡന പരാതിയുമായി...

Read More >>
വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി  അഗ്നിരക്ഷാസേന

Oct 20, 2025 08:02 AM

വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന

കോ‍ഴിക്കോട് വടകര 'എസ്പാൻഷെ' ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി...

Read More >>
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

Oct 20, 2025 07:16 AM

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall