മലയാള സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന കലാകാരനാണ് സാജു നവോദയ. ഇപ്പോഴിതാ അന്തരിച്ച കലാകാരൻ കൊല്ലം സുധിയെക്കുറിച്ച് സാജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നടി വീണ നായരുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സാജു.
തനിക്കു ലഭിച്ചിരുന്ന പണം മുഴുവനും കുടുംബത്തിന് വേണ്ടിയാണ് സുധി ചെലവാക്കിയിരുന്നതെന്ന് സാജു പറയുന്നു. ''വളരെ നന്മ ഉള്ളവനായിരുന്നു കൊല്ലം സുധി. അവന് ഒരു ദിവസം ആകെയുള്ള ചിലവ് 300 രൂപയൊക്കെയാണ്. കിട്ടുന്ന കാശ് മുഴുവന്‍ കുടുംബത്തിന് വേണ്ടി ചെലവാക്കും. കൊല്ലം സുധി ആരെക്കുറിച്ചും കുറ്റം പറയില്ലായിരുന്നു. അവന്റെ കണ്ണിൽ എല്ലാവരും നല്ലവരായിരുന്നു. പക്ഷേ അവനെ എല്ലാവരും കുറ്റം പറയാനുള്ള സാഹചര്യം അവന്‍ തന്നെ ഒരുക്കും.
അങ്ങനെ ഒരു കുഴപ്പമേ അവനുള്ളൂ. അവന്‍ കൊച്ചിനു വേണ്ടിയാണ് ജീവിച്ചത്. മോന്‍ ഇപ്പോള്‍ പഠിച്ച് കാര്യങ്ങളൊക്കെ നന്നായി കൊണ്ടുപോകുന്നുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ അവന്‍ നന്നായി വരുന്നുണ്ട്. എല്ലാ ഷോകളിലും അവനെ കൊണ്ടുവരുമായിരുന്നു'', സാജു നവോദയ പറഞ്ഞു.
നിരവധി വേദികളില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള കലാകാരന്മാരായിരുന്നു കൊല്ലം സുധിയും സാജു നവോദയയും. നിരവധി ടിവി ഷോകളിലും ഇരുവരും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി ചില സഹായങ്ങളും സാജുവും സുഹൃത്തുക്കളും ചേർന്ന് ചെയ്തിരുന്നു.
In his eyes everyone is good and he is the only one who is wrong Saju Navodaya on Kollam Sudhi