(moviemax.in) ഷറഫുദ്ദീൻ പ്രൊഡക്ഷൻസും ശ്രീ ഗോകുലം മൂവീസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ "പെറ്റ് ഡിറ്റക്ടീവ്" ഒക്ടോബർ 16-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രനീഷ് വിജയനാണ് സംവിധായകൻ. പ്രേമത്തിന് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണിത്. കൂടാതെ, വിനയ് ഫോർട്ട്, രണ്‍ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ചിത്രത്തിൽ നിന്ന് പുറത്ത് വന്ന തീം സോംഗ് "തേരാ പാരാ ഓടിക്കോ", റെട്രോ വൈബ് സമ്മാനിച്ച തരളിത യാമം" എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഇത് ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയിരിക്കും. "സമ്പൂർണ്ണ മൃഗാധിപത്യം" എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. രാജേഷ് മുരുകേശനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റായ "പടക്കളം" എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ഷറഫുദ്ദീൻ ചിത്രം എന്ന നിലയിലും ഈ സിനിമയ്ക്ക് വലിയ പ്രതീക്ഷകളുണ്ട്.
'Pet Detective' will hit theaters on October 16th new