ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ കർമ്മയാ.. ലക്ഷ്മിയുടെ ഈ മാസത്തെ ഇഎംഐ കണ്ടന്റ്, ഇത്ര ക്രൂരത വേണോ?; കമന്റുകൾ!

ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ കർമ്മയാ.. ലക്ഷ്മിയുടെ ഈ മാസത്തെ ഇഎംഐ കണ്ടന്റ്, ഇത്ര ക്രൂരത വേണോ?; കമന്റുകൾ!
Oct 5, 2025 08:38 PM | By Athira V

( moviemax.in) നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. തിരുവല്ലയിലെ ഒരു ഷോപ്പ് ഉ​ദ്ഘാടനത്തിന് നടൻ എത്തിയപ്പോഴുള്ളതാണ് വീഡിയോ. പതിവായി കാണാറുള്ള എനർജിയൊന്നും സംസാരത്തിലും ശരീരത്തിലുമില്ല. വാക്കിങ് സ്റ്റിക്കിന്റേയും ഉറ്റവരുടേയും സഹായത്തോടെയാണ് കാറിൽ നിന്ന് ഇറങ്ങിയതും ചടങ്ങ് നടക്കുന്ന ഇടത്തേക്ക് നടന്ന് എത്തിയതുമെല്ലാം.

കഴിഞ്ഞ കുറച്ച് നാളുകളായി ഉല്ലാസ് പന്തളം അഭിനയവും സ്റ്റേജ് ഷോകളുമെല്ലാം വിട്ട് ചികിത്സയിലാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് നടന് സ്ട്രോക്ക് വന്നിരുന്നു. അതോടെ ശരീരത്തിന്റെ ഒരു വശത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടു. ഒരു കയ്യും കാലും പരസഹായമില്ലാതെ ഉയർത്താൻ കഴിയില്ല. എനിക്ക് അസുഖമാണെന്നുള്ള വിവരം സത്യമായിട്ടും ആർക്കും അറിയില്ല.

എനിക്കൊപ്പമുള്ള കുറച്ച് ആർട്ടിസ്റ്റുകൾക്ക് മാത്രമെ അറിയൂ. ഈ വീഡിയോ പുറത്ത് വരുമ്പോൾ മാത്രമെ എല്ലാവരും അറിയൂ എന്നാണ് ഉല്ലാസ് അസുഖത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ചടങ്ങിൽ അതിഥിയായി ലക്ഷ്മി നക്ഷത്രയും ഉണ്ടായിരുന്നു. സ്റ്റാർ മാജിക്ക് അടക്കമുള്ള ഷോകളിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. പെട്ടന്ന് ഒരുപാട് പ്രാർത്ഥന ചേട്ടന് കിട്ടട്ടെ. എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് ലക്ഷ്മി ഉല്ലാസ് പന്തളത്തിന്റെ അസുഖ വിവരം അറിഞ്ഞശേഷം പറഞ്ഞത്.

ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് ഉല്ലാസിന്റെ കുടുംബം. അസുഖം വന്നതോടെ വരുമാനവും നിന്നു. ഉല്ലാസിനെ സഹായിക്കാൻ കൂടി വേണ്ടിയാണത്രെ ലക്ഷ്മി നക്ഷത്രയെ അടക്കം ഭാ​ഗമാക്കി തിരുവല്ലയിൽ വൈറ്റ് ​ഗോൾഡ് ഷോപ്പിന്റെ നേതൃത്വത്തിൽ പ്രോ​ഗ്രാം നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. 

ഉല്ലാസിന്റെ വീഡിയോ വൈറലായതോടെ പോസിറ്റീവ് കമന്റുകൾക്കൊപ്പും നടന്റെ മുൻകാല ജീവിതത്തെ കുറിച്ച് അടക്കം നിരവധി നെ​ഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് വർഷം മുമ്പ് നടന്റെ ആദ്യ ഭാര്യ ആശ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പൊലീസില്‍ പറഞ്ഞത്. പുതിയ വീടുവെച്ച് താമസം ആരംഭിച്ച് വൈകാതെ തന്നെയായിരുന്നു ആശയുടെ മരണം. ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ദിവ്യ ഉല്ലാസിന്റെ ജീവിതത്തിലേക്ക് എത്തി. അന്ന് വിവാഹ വാർത്ത പുറത്ത് വന്നപ്പോൾ വലിയ രീതിയിൽ നടന് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു.

ദിവ്യയ്ക്കും മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിച്ച് വരുന്നതിനിടെയാണ് സട്രോക്ക് വില്ലനായി എത്തിയത്. നടന് എതിരെ വരുന്ന കമന്റുകൾ ഏറെയും ആദ്യ ഭാര്യയുടെ വിയോ​ഗവുമായി കോർത്തിണക്കിയുള്ളതാണ്. ആ സ്ത്രീക്ക് വേണ്ടി ദൈവം പകരം ചോദിച്ചു, കർമയാണ് എല്ലാത്തിനും കാരണം. ഇയാൾ കാരണം ആദ്യ ഭാര്യ ആത്മഹത്യ ചെയ്തു. കുറച്ച് ആഴ്ചകൾക്കുശേഷം ഇയാൾ വേറെ കെട്ടി.

കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നുപോയിട്ടില്ല, ഒരുപാട് ആളുകളെ കളിയാക്കിയും ബോഡി ഷെയ്മിങ്ങും നടത്തിയും കുറെ ജീവിച്ചതല്ലേ... എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഉല്ലാസിനൊപ്പം വീ‍ഡിയോയിൽ പ്രത്യക്ഷപ്പെട്ടതിന് ലക്ഷ്മി നക്ഷത്രയെ പരിഹസിച്ചും കമന്റുകളുണ്ട്. ലക്ഷ്മിയുടെ ഈ മാസത്തെ ഇഎംഐക്കുള്ള കണ്ടന്റാണ്. ഇതുപോലെയാണ് പണ്ട് സുധിയെ വിറ്റ് കാശുണ്ടാക്കിയത്. ദയവ് ചെയ്ത് ലക്ഷ്മി നക്ഷത്ര ഇതും വെച്ച് യുട്യൂബ് റീച്ച് ഉണ്ടാക്കാൻ നോക്കല്ലേ.

നിങ്ങൾക്ക് ഇപ്പോൾ കണ്ടന്റ് ക്ഷാമം ഉണ്ടെന്ന് അറിയാം. അസുഖം വിറ്റ് കാശക്കുന്നവരാണ് ഒപ്പമുള്ളത് സൂക്ഷിച്ചോളൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ. വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യനോട് ഇത്ര ക്രൂരത വേണോയെന്നാണ് സൈബർ അറ്റാക്ക് ചെയ്യുന്നവരെ എതിർത്ത് ഉല്ലാസിനെ ഇഷ്ടപ്പെടുന്നവർ ചോദിച്ചത്.

ullas pandalam facing criticism after revealing about his health issues

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories