സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാനായി പ്രകാശ് രാജ്, ഇന്ന് മുതല്‍ സിനിമകളുടെ സ്‌ക്രീനിങ്ങ് തുടങ്ങും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാനായി  പ്രകാശ് രാജ്, ഇന്ന് മുതല്‍ സിനിമകളുടെ സ്‌ക്രീനിങ്ങ് തുടങ്ങും
Oct 6, 2025 12:02 PM | By Athira V

( moviemax.in)  2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരാണ്. ഇരുവരും അന്തിമവിധി നിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

ഇന്ന് മുതല്‍ സിനിമകളുടെ സ്‌ക്രീനിങ്ങ് തുടങ്ങും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. രണ്ട് പ്രാഥമിക ജൂറികള്‍ തിരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക. രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്‌സണായ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ എം.സി രാജനാരായണന്‍, സുബാല്‍ കെ.ആര്‍, വിജയരാജ മല്ലിക എന്നിവരാണുള്ളത്. ജിബു ജേക്കബ് ചെയര്‍പേഴ്‌സണായ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ വി.സി അഭിലാഷ്, രാജേഷ് കെ, ഡോ.ഷംഷാദ് ഹുസൈന്‍ എന്നിവരും അംഗങ്ങളാണ്. രചനാ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ മധു ഇറവങ്കരയാണ്. എ ചന്ദ്രശേഖര്‍, ഡോ.വിനീത വിജയന്‍ എന്നിവരാണ് ഈ ജൂറിയിലെ അംഗങ്ങള്‍.


Prakash Raj to be the chairman of the State Film Awards jury, screening of films to begin from today

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories