( moviemax.in) ട്രാൻസ് കമ്മ്യൂണിറ്റിക്കെതിരെ സംസാരിക്കുന്നവർ പലപ്പോഴും എതിർക്കുന്നതിന് പ്രധാന കാരണമായി പറയുന്നത് കമ്മ്യൂണിറ്റിയിലെ പലരും ലെെംഗിക തൊഴിൽ ചെയ്യുന്നതാണ്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ട്രാൻസ് വുമൺ ശീതൾ ശ്യാം. സെക്സ് വർക്ക് ഇവിടെ വർക്കായി അംഗീകരിച്ചിട്ടില്ല. അതിനൊരു തൊഴിലിടം വേണം. നമ്മുടെ തൊഴിലിടം തെരുവാണ്. തെരുവ് പബ്ലിക് പ്ലേസ് ആണ്. കൊടുക്കുന്നവർ മാത്രമല്ല, വാങ്ങാൻ വരുന്നവരും ഇതിൽ ബാധ്യസ്ഥരാണ്.
പക്ഷെ പലപ്പോഴും കൊടുക്കുന്നവരെ മാത്രമേ വിമർശിക്കുന്നുള്ളൂ. പുറംനാടുകളിൽ ഇവർക്ക് യൂണിയനുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും മഹാരാഷ്ട്രയിലുമുണ്ട്. പക്ഷെ ഇവിടെയില്ല. ആൺസമൂഹത്തെ തൃപ്തിപ്പെടുത്താനും അവരുടെ ലെെംഗിക ചോദനകളെ അടക്കി നിർത്താനുമൊക്കെ ഒരു കാലഘട്ടം വരെ പരിശ്രമിച്ചിരുന്നത് ഇവരാണ്. സിസ്ജെൻഡർ മനുഷ്യരല്ല എച്ച്ഐവി പ്രിവൻഷന് വേണ്ടി അവേയർനെസ് കൊടുത്തതെന്നും ശീതൾ ശ്യാം പറയുന്നു.
നിങ്ങൾ ഒരു ദിവസം എട്ട് മണിക്കൂർ ജോലി ചെയ്തുണ്ടാക്കുന്നതിനേക്കാൾ പണം ഇവിടെ ഒരു മണിക്കൂർ കൊണ്ട് അവർക്ക് സമ്പാദിക്കാൻ പറ്റും. ചില ട്രാൻസ് വുമൺസ് 50000 രൂപയൊക്കെ ഒരു ക്ലെെന്റിൽ നിന്നും വാങ്ങിച്ചിട്ടുണ്ട്. പല സെലിബ്രിറ്റികളിൽ നിന്നും ഒരു ലക്ഷം രൂപ വരെ വാങ്ങുന്നവരുണ്ട്. അത് അവരുടെ താൽപര്യമാണല്ലോ. ഇവിടെ കോൾ ബോയ്സ് ഉണ്ടല്ലോ. അവരും ചെയ്യുന്നത് സെക്സ് വർക്ക് തന്നെയല്ലേ. അതവരുടെ താൽപര്യം. നമുക്ക് പ്രശ്നമുള്ളത് ടാബൂ ഉള്ളത് കൊണ്ടാണ്.
തെരുവിൽ നിൽക്കുന്ന ഒരു സ്ത്രീയെ നമ്മൾ പ്രൊട്ടക്ട് ചെയ്യുകയും റീ ഹാബിലേഷൻ ചെയ്യുകയും എന്തുകൊണ്ട് സർക്കാർ ഇവരെ പരിഗണിക്കുകയും ചെയ്യുന്നില്ല എന്ന ആലോചന വരുന്നുണ്ട്. അതേസമയം ഒരു ഫെെവ് സ്റ്റാർ ഹോട്ടലിൽ പോയി സെക്സ് ചെയ്യുകയോ ക്ലെെന്റിനെ മീറ്റ് ചെയ്യുകയോ ചെയ്താൽ പ്രശ്നമാകുന്നില്ല.അതാണ് വ്യത്യാസം. ഇന്ന് സെക്സ് വർക്കിന്റെ മെത്തേഡ് മാറി. പലരും ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നു. സെക്സ് വർക്ക് ചെയ്യുന്ന പ്രായമായ സ്ത്രീകളുണ്ട്. അവരിപ്പോഴും ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് ചെയ്യുന്നത്. അവർക്കും ഈ ടെക്നോളജി ഉപയോഗിക്കാനാകുന്നില്ലെന്നും ശീതൾ ശ്യാം പറയുന്നു.
'Sex workers need jobs here, there are people who charge up to Rs 1 lakh from celebrities' Sheetal Shyam