( moviemax.in ) നായിക നടിമാർ തമ്മിലുള്ള അകൽച്ചയും ഈഗോ ക്ലാഷുകളും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ക്യാറ്റ് ഫെെറ്റ് എന്ന പേരിൽ നിറം പിടിപ്പിച്ച പല കഥകളും ഒരു കാലത്ത് സിനിമാ വാരികകളിൽ വന്നിരുന്നു. അടുത്ത കാലത്താണ് ഈ പ്രവണത ഇല്ലാതായത്. സോഷ്യൽ മീഡിയയുടെ കടന്ന് വരവോടെ താരങ്ങളുടെ സൗഹൃദത്തെ ബാധിക്കുന്ന തരത്തിലുള്ള ഗോസിപ്പുകൾ ഇല്ലാതായി. പരസ്പരം പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരാണ് ഈ തലമുറയിലെ നടിമാർ. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമാ രംഗത്തെ ഏറ്റവും തിരക്കുള്ള രണ്ട് നായിക നടിമാരായിരുന്നു നവ്യ നായരും കാവ്യ മാധവനും.
നന്ദനം എന്ന സിനിമയിലൂടെ നവ്യ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. മറുവശത്ത് കാവ്യ മലയാളത്തിന്റെ മുഖശ്രീയായി അറിയപ്പെട്ടു. കരിയറിൽ കൂടുതൽ ഹിറ്റുകളുള്ളത് കാവ്യക്കാണ്. ഒന്നിന് പിറകെ ഒന്നായി കാവ്യയെ തേടി സൂപ്പർഹിറ്റ് സിനിമകളെത്തി. നവ്യ കല്യാണരാമൻ, പാണ്ടിപ്പട, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലൂടെ വൻ ജനപ്രീതി നേടി.
അക്കാലത്ത് മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക എന്നിവർക്കായിരുന്നു മലയാളത്തിൽ മുൻനിര നായിക സ്ഥാനം. ഇവരിൽ പലരും സുഹൃത്തുക്കളുമായിരുന്നു. കാവ്യയും മീരയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ നവ്യയും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നില്ല. സഹപ്രവർത്തകർ എന്നതിനപ്പുറം വലിയ അടുപ്പം ഇരുവരും കാണിച്ചിട്ടില്ല. കാവ്യയും ഞാനും സുഹൃത്തുക്കളല്ലെന്ന് ഒരിക്കൽ നവ്യ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ നവ്യയുടെ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കല്യാണിന്റെ നവരാത്രി ആഘോഷത്തിൽ നിന്നുള്ള ഫോട്ടോകളാണ് നവ്യ പങ്കുവെച്ചത്. ദിലീപിനോടും കാവ്യയോടും സംസാരിക്കുന്ന നവ്യയെ ഒരു ഫോട്ടോയിൽ കാണാം. കാവ്യയുടെ കെെ നവ്യ പിടിച്ചിട്ടുണ്ട്. കാവ്യയെയും നവ്യയെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.
എന്റെ കാവ്യചേച്ചിയും നവ്യചേച്ചിയും. ഞാൻ കുറെ നേരം നോക്കി. എനിക്ക് ഭയങ്കര ഇഷ്ടവാ നിങ്ങളെ രണ്ടിനെയും ഒന്നിച്ചു കാണാൻ, സിനിമയിൽ ആണേലും അല്ലാതെ ആണേലും. എന്തെന്നറിയില്ല വല്ലാത്ത ഒരു സുഖം കാണുമ്പോ, പഴയ ഒരുപാട് സിനിമ ഓർമ്മകൾ മിന്നിമാഞ്ഞു ഒരു കാലഘട്ടത്തിലെ മികച്ച നടിമാർ ഒരേ ഫ്രെയിം കാവ്യ, നവ്യ, മലയാളികളുടെ വസന്തം ആയിരുന്നു കാവ്യ മാധവനും നവ്യാ നായരും വർഷങ്ങൾക്കു ശേഷം ഒന്നിച്ച് എന്നിങ്ങനെ കമന്റുകളുണ്ട്. നവ്യയുടെ പോസ്റ്റിന് മഞ്ജു ലെെക്ക് ചെയ്തിട്ടുണ്ട്. കാവ്യയുള്ള ഫോട്ടോയ്ക്ക് മഞ്ജു ലെെക്ക് ചെയ്തത് പലർക്കും അത്ഭുതമായി.
navyanair shares photo of with kavyamadhavan manjuwarrier likes