'ലക്ഷ്മിയുടെ ഭർത്താവിന് പരസ്ത്രീ ബന്ധം, നാട്ടിലും യുകെയിലും വെച്ച് ഉപദ്രവിച്ചു'; തെളിവുകളുമായി മുൻ ബിഗ്‌ബോസ് താരം സായ്

'ലക്ഷ്മിയുടെ ഭർത്താവിന് പരസ്ത്രീ ബന്ധം, നാട്ടിലും യുകെയിലും വെച്ച് ഉപദ്രവിച്ചു'; തെളിവുകളുമായി മുൻ ബിഗ്‌ബോസ് താരം സായ്
Oct 6, 2025 10:57 AM | By Athira V

( moviemax.in) ഫാമിലി വീക്കിൽ മത്സരാർത്ഥികളിൽ എല്ലാവരുടേയും കുടുംബം ഹൗസിലേക്ക് വന്നുവെങ്കിലും ലക്ഷ്മിയുടെ അമ്മ മാത്രമാണ് വന്നത്. നാല് വയസുകാരൻ മകനെ ബി​ഗ് ബോസ് ടീം ഹൗസിലേക്ക് പ്രവേശിപ്പിച്ചില്ല. അത് ബിബി പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായി. ചില നിയമങ്ങൾ അനുസരിച്ചതിനാലാണ് ലക്ഷ്മിയുടെ കുഞ്ഞിനെ വീട്ടിലേക്ക് കയറ്റാതിരുന്നതെന്ന് അവതാരകൻ മോഹൻലാലും വ്യക്തമാക്കി.

ലക്ഷ്മിയും ഭർത്താവും തമ്മിലുള്ള വിവാഹമോചനം അടക്കമുള്ള കേസുകൾ നിലനിൽക്കുന്നതിനാലാണ് കുഞ്ഞിനെ ഷോയിൽ പങ്കെടുക്കാൻ കഴിയാതെ പോയതെന്ന് പ്രചരിച്ചപ്പോൾ ലക്ഷ്മിയുടെ ഭർത്താവ് അനന്തപത്മനാഭൻ പ്രതികരിച്ച് എത്തിയിരുന്നു. താനും ലക്ഷ്മിയും തമ്മിൽ ഒരു പ്രശ്നങ്ങളും ഇല്ലെന്നും ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തിട്ടില്ലെന്നും കുഞ്ഞിനെ ഹൗസിൽ കയറ്റുന്നതിൽ തനിക്ക് എതിർപ്പ് ഇല്ലെന്ന് ബി​ഗ് ബോസ് ടീമിനെ അറിയിച്ചതായും പറഞ്ഞിരുന്നു.


എന്നാൽ സത്യാവസ്ഥ അതല്ലെന്ന് വെളിപ്പെടുത്തുകയാണ് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. ഒപ്പം ലക്ഷ്മിയും ഭർത്താവും തമ്മിലുള്ള കേസിന്റെ വിവരങ്ങളും അനന്തപത്മനാഭനെ അറിയാവുന്നവർ കുറിച്ച കമന്റുകളുടെ സ്ക്രീൻഷോട്ടുകളും സായ് കൃഷ്ണ സ്വന്തം യുട്യൂബ് ചാനൽ പങ്കിട്ട പുതിയ വീഡിയോയിലൂടെ പുറത്ത് വിട്ടു.

ഭർത്താവുമായി സെപ്പറേറ്റഡാണെന്നും ഡിവോഴ്സിന് ഒരുങ്ങുകയാണെന്നും ബി​ഗ് ബോസ് ​​ഹൗസിൽ വെച്ച് വേദ്ലക്ഷ്മി തന്നെയാണ് പറഞ്ഞത്. ലൈവ് കണ്ടവർക്ക് അത് അറിയാം. മാത്രമല്ല ഹോട്ടൽ ടാസ്ക്കിൽ ചലഞ്ചറായി ശോഭ എത്തിയപ്പോൾ പ്രൊട്ടക്ഷൻ ഓഡർ എടുത്ത് വെച്ചതിനെ കുറിച്ച് ലക്ഷ്മി പറയുന്നുണ്ട്. ശോഭ മത്സരാർത്ഥിയായിരുന്നപ്പോൾ പ്രൊട്ടക്ഷൻ ഓഡറിനെ കുറിച്ച് സംസാരിച്ചപ്പോൾ കിട്ടിയ ഇൻഫോർമേഷനാണ് തനിക്ക് ഉപകാരപ്പെട്ടതെന്നും ലക്ഷ്മി പറഞ്ഞത് കേട്ടിരുന്നു.

ഷോയിൽ വെച്ച് ഭർത്താവിനെ കുറിച്ച് ലക്ഷ്മി സംസാരിച്ചിട്ടില്ല. താൻ സിം​ഗിൾ പാരന്റ് എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത് എന്ന തരത്തിലായിരുന്നു സംസാരം മുഴുവൻ. ഷോയിലേക്ക് ആരെ എടുത്താലും അവരെ കുറിച്ചും അവർ ഭാ​ഗമായ കേസുകളെ കുറിച്ചുമെല്ലാം വിശദമായി ബി​ഗ് ബോസ് ടീം അന്വേഷിക്കും. ലക്ഷ്മിയുമായി കേസോ വഴക്കോ ഒന്നുമില്ലെന്നാണ് ഭർത്താവും കസിൻ ബ്രദറും പറയുന്നത്. എന്നാൽ 2025ൽ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ 1023 എന്ന നമ്പറിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരി ലക്ഷ്മിയാണ്.


ഐപിസി 1860 ആക്ടിട്ടിട്ടാണ് കേസ് എടുത്തിട്ടുള്ളത്. മെയ് മാസം കൊടുത്ത കേസാണ്. പ്രതി ആവലാതിക്കാരിയെ ജാതിമതാചാര പ്രകാരം 14.06.2020 തിയതി വിവാഹം കഴിച്ച് പ്രതികളും മറ്റും താമസിച്ച് വന്നിരുന്ന അമ്പലപ്പുഴ ആമയിടയിലുള്ള മാളിയേക്കൽ വീട്ടിൽ ഭാര്യഭർത്തക്കന്മാരായി താമസിച്ച് വരവെ ആവലാതിക്കാരിയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 58 പവൻ സ്വർണ്ണാഭരങ്ങളും, ടിയാളുടെ മകന് ലഭിച്ച 10 പവൻ സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ 68 പവൻ സ്വർണ്ണാഭരണങ്ങൾ 2-ാം പ്രതി കൈവശപ്പെടുത്തി. 1-ാം പ്രതി പല ആവശ്യങ്ങൾ പറഞ്ഞ് 55 ലക്ഷം രൂപ ആവലാതിക്കാരിയുടെ പക്കൽ നിന്നും വാങ്ങിച്ചെടുത്തും കൂടാതെ പ്രതികൾ ടി മാളിയേക്കൽ വീട്ടിൽ വെച്ചും 1-ാം പ്രതി യുകെയിൽ വെച്ചും ആവലാതിക്കാരിയെ ശാരീരികമായും മാനസീകമായും ദേഹോപദ്രവം ഏൽപ്പിച്ചും 1-ാം പ്രതിയ്ക്ക് യുകെയിൽ പഠിക്കുന്നതിനായി ആവലാതിക്കാരി വീണ്ടും 15 ലക്ഷം രൂപ കൂടി നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു എന്നുമാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.

ഇതിൽ ഒന്നാം പ്രതി, രണ്ടാം പ്രതി എന്നൊക്കെ പറയുന്നത് ആരെയാണെന്ന് ലക്ഷ്മിയുടെ ഭർത്താവിന് നന്നായി മനസിലായി കാണുമെന്ന് കരുതുന്നു. വെറുതെ കേസില്ലായെന്ന് പറയരുത്. വനിത കമ്മീഷനിലേക്ക് പോയ കേസിന്റെ വിവരങ്ങളടക്കം ഞങ്ങളുടെ കയ്യിലുണ്ട്. ലണ്ടനിലുള്ള ലക്ഷ്മിയുടെ ഭർത്താവിന്റെ വിവരങ്ങളും കയ്യിലുണ്ട്.  പുറത്തൊരു ബി​ഗ് ബോസ് കളിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് ഇതൊന്നും പരസ്യമായി പറയാത്തതെന്ന് സായ് കൃഷ്ണൻ പറഞ്ഞു.

അനന്തപത്മനാഭന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അത് മനസിലാക്കിയതിനാലാണ് ലക്ഷ്മി ഡിവോഴ്സിന് അപേക്ഷിച്ചത് എന്നുമാണ് ഇരുവരേയും പരിചയമുള്ളവർ കമന്റായി കുറിച്ചത്. 45 ലക്ഷത്തോളം രൂപ ലക്ഷ്മി നഷ്ടപരിഹാരമായി ഭർത്താവിൽ നിന്നും ആവശ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞുവെന്നും സായ് കൃഷ്ണ പറയുന്നു.

youtuber saikrishna open up about ved lakshmi and her husband related case details

Next TV

Related Stories
'പുതപ്പിനുള്ളിൽ വെച്ച് ഇരുവരും ചുംബിച്ചു....! ലക്ഷ്മി ആര്യന്റെ അമ്മയാകാൻ നോക്കി'; മനസ്സ് തുറന്ന് ജിസേൽ

Oct 6, 2025 08:42 AM

'പുതപ്പിനുള്ളിൽ വെച്ച് ഇരുവരും ചുംബിച്ചു....! ലക്ഷ്മി ആര്യന്റെ അമ്മയാകാൻ നോക്കി'; മനസ്സ് തുറന്ന് ജിസേൽ

'പുതപ്പിനുള്ളിൽ വെച്ച് ഇരുവരും ചുംബിച്ചു....! ലക്ഷ്മി ആര്യന്റെ അമ്മയാകാൻ നോക്കി'; മനസ്സ് തുറന്ന് ജിസേൽ...

Read More >>
കള്ള് കുടിച്ച് ബാറിൽ ഡാൻസ്, വെളിവില്ലാതെ വഴിയിൽ കിടന്ന രേണുവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു?; സത്യാവസ്ഥ വെളിപ്പെടുത്തി താരം

Oct 5, 2025 04:42 PM

കള്ള് കുടിച്ച് ബാറിൽ ഡാൻസ്, വെളിവില്ലാതെ വഴിയിൽ കിടന്ന രേണുവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു?; സത്യാവസ്ഥ വെളിപ്പെടുത്തി താരം

കള്ള് കുടിച്ച് ബാറിൽ ഡാൻസ്, വെളിവില്ലാതെ വഴിയിൽ കിടന്ന രേണുവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു?; സത്യാവസ്ഥ വെളിപ്പെടുത്തി...

Read More >>
സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ പുറത്താക്കി, തീർത്തും അൺഫെയർ! ഹൗസിനുള്ളിൽ‌ ഇനി ബഹളം മാത്രം?

Oct 4, 2025 12:11 PM

സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ പുറത്താക്കി, തീർത്തും അൺഫെയർ! ഹൗസിനുള്ളിൽ‌ ഇനി ബഹളം മാത്രം?

സദാചാരഅമ്മായിമാരുടെ പത്തിക്കിട്ട് കല്ലെറിഞ്ഞ ജിസേലിനെ പുറത്താക്കി, തീർത്തും അൺഫെയർ! ഹൗസിനുള്ളിൽ‌ ഇനി ബഹളം...

Read More >>
'നട്ടെല്ലിലൂടെ ഒരു ഇഞ്ചക്ഷൻ തരും അതോടെ കിളി പറക്കും, കുഞ്ഞിനെ കണ്ടതോടെ കരച്ചിൽ വന്നു'; വീണ മുകുന്ദൻ

Oct 3, 2025 02:07 PM

'നട്ടെല്ലിലൂടെ ഒരു ഇഞ്ചക്ഷൻ തരും അതോടെ കിളി പറക്കും, കുഞ്ഞിനെ കണ്ടതോടെ കരച്ചിൽ വന്നു'; വീണ മുകുന്ദൻ

'നട്ടെല്ലിലൂടെ ഒരു ഇഞ്ചക്ഷൻ തരും അതോടെ കിളി പറക്കും, കുഞ്ഞിനെ കണ്ടതോടെ കരച്ചിൽ വന്നു'; വീണ...

Read More >>
വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്, ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്; അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്; പരാതിയുമായി സഹോദരി

Oct 3, 2025 11:40 AM

വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്, ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്; അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്; പരാതിയുമായി സഹോദരി

വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്, ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്; അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്,...

Read More >>
Top Stories










GCC News






https://moviemax.in/- //Truevisionall