ദിലീപും കാവ്യ മാധവനും ഇന്ന് സമാധാനപരമായ കുടുംബജീവിതം നയിക്കുകയാണ്. ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും പ്രശസ്ത താര ജോഡിയായിരുന്ന ഇരുവരും, ഏറെ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. 2014ൽ മുൻ ഭാര്യ മഞ്ജു വാര്യരുമായി നിയമപരമായി ബന്ധം വേർപെടുത്തിയ ദിലീപ്, തന്നോടൊപ്പം ഒരുപാട് വർഷങ്ങൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കാവ്യയെ 2016ലാണ് വിവാഹം ചെയ്തത്. തന്റെ മകൾ മീനാക്ഷിയുടെ ആഗ്രഹപ്രകാരമാണ് താൻ ഒരു രണ്ടാം വിവാഹത്തിന് തയ്യാറായതെന്നും, അവൾക്ക് നല്ലൊരു സുഹൃത്തിനെ കൊടുക്കുകയാണ് ഉദ്ദേശമെന്നും അന്ന് നടൻ പറഞ്ഞിരുന്നു.
ഇന്ന്, മീനാക്ഷിയ്ക്ക് ഒപ്പം മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനുണ്ട്. മാമാട്ടി എന്ന ഓമനപ്പേരിൽ വിളിക്കുന്ന തന്റെയും കാവ്യയുടെയും മകൾ, മീനൂട്ടിയേക്കാൾ എത്രയോ കുസൃതിയാണെന്ന് നടൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഒപ്പം, ഒരു അമ്മയെന്ന നിലയിൽ തന്റെ ഭാര്യ എങ്ങനെയാണെന്നും കല്യാണരാമൻ താരം വെളിപ്പെടുത്തി. കാവ്യ ഒരു സോഫ്റ്റ് അമ്മയല്ലെന്നും, അത്യാവശ്യം സ്ട്രിക്ട് തന്നെയാണെന്നുമാണ്, മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്.
സ്കൂൾ കുട്ടിയായിരുന്ന കാലം മുതൽ അറിയാവുന്ന കാവ്യയുടെ ജീവിതത്തിലെ ഓരോ ഘട്ടവും അടുത്ത് നിന്ന് കണ്ടിട്ടുള്ള ദിലീപ്, ഭാര്യയും അമ്മയും ആയപ്പോൾ അവർക്ക് ഏറെ മാറ്റങ്ങൾ വന്നുവെന്ന് വെളിപ്പെടുത്തി. "മനുഷ്യനല്ലേ... വളർന്ന കൊണ്ടേയിരിക്കുമല്ലോ... അപ്പോൾ നമുക്ക് ഒന്നും പറ്റില്ല," തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞു കൊണ്ട് ദിലീപ് പറഞ്ഞു. ഒപ്പം, കാവ്യ പണ്ട് മുതൽ തന്നെ അത്ര ശാന്ത സ്വാഭാവിയൊന്നും അല്ലെന്നും, പെട്ടെന്ന് ദേഷ്യം വരുന്ന, അത്യാവശ്യം മുൻകോപമുള്ള ഒരു വ്യക്തിയാണെന്നും നടൻ വെളിപ്പെടുത്തി.
"അവൾ അത്ര സോഫ്റ്റ് ഒന്നുമല്ല. പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, അത് പണ്ട് മുതൽക്കേ അങ്ങനെയാണ്. ഷോർട്ട് ടെംപെർഡ് ആണ് അവൾ. പക്ഷെ അപ്പോൾ ഞാൻ പറയും, "കൊച്ചുങ്ങളെ തല്ലുക, വഴക്ക് പറയുക, അങ്ങനെയൊന്നും ചെയ്യരുത് എന്ന്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ മതി. പിള്ളേർക്ക്, അത് ഏത് കുട്ടികളാണെങ്കിലും, നമ്മൾ പറഞ്ഞ് മനസ്സിലാക്കി കഴിഞ്ഞാൽ - ആ ഒരു രീതിയിൽ - അത് അവർക്ക് മനസ്സിലാവും," കാവ്യ മാധവൻ എന്ന അമ്മയെക്കുറിച്ച് മനസ്സ് തുറന്ന ദിലീപ് വെളിപ്പെടുത്തി. മഹാലക്ഷ്മിയോട് അത്യാവശ്യം സ്ട്രിക്ട് ആയി തന്നെയാണ് കാവ്യ പെരുമാറുന്നതെന്നും നടൻ പറഞ്ഞു.
മക്കളെ കുറിച്ച് സംസാരിച്ചപ്പോൾ, മൂത്ത മകൾ മീനാക്ഷി വളരെ സാധുവായ ഒരു കുട്ടിയാണെന്നും, അവളെ തനിക്ക് ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ലെന്നും ദിലീപ് പറഞ്ഞു. "മീനൂട്ടി പഠിച്ച് ഡോക്ടർ വരെയായി, പക്ഷെ ദൈവം സഹായിച്ച് നമുക്ക് അവളെ ഒരിക്കലും തള്ളേണ്ടി വന്നിട്ടില്ല. അവളെ കാര്യമായി ഒന്ന് വിളിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ അവൾക്ക് മനസ്സിലാവും. ടോൺ മാറിയാൽ തന്നെ മനസ്സിലാവും," നടൻ വെളിപ്പെടുത്തി. എന്നാൽ, തന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മി അത്യാവശ്യം നല്ലൊരു കുറുമ്പിയാണെന്നും, അവൾക്ക് ഒരിക്കൽ ഒരു ചെറിയ അടി കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
dileep says kavyamadhavan is short tempered reveals he never lets her punish the kids