( moviemax.in) പ്രിയ നടി കാവ്യ മാധവന്റെ 41ാം പിറന്നാൾ ദിനമാണിന്ന്. ആരാധകരും സപ്രവർത്തകരിൽ ചിലരുമെല്ലാം കാവ്യക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേട്ട നടിമാരിൽ ഒരാളാണ് കാവ്യ. വ്യക്തി ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങളാണ് ഇതിന് കാരണം. ദിലീപുമായുള്ള വിവാഹം വരെ മലയാളികളുടെ പ്രിയങ്കരിയായിരുന്നു കാവ്യ. എന്നാൽ വിവാഹ ശേഷം ഈ ജനപ്രീതിയിൽ ഇടിവ് വന്നു. ദിലീപ്-മഞ്ജു വാര്യർ വിവാഹ ബന്ധം തകരാൻ കാരണം കാവ്യയാണെന്ന് ആരോപണം വന്നു.
കാവ്യയോ മഞ്ജുവോ ഇതേക്കുറിച്ച് ഒരിക്കൽ പോലും പരസ്യമായി സംസാരിച്ചിട്ടില്ല. കാവ്യയല്ല തന്റെ ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്നമായതെന്ന് ദിലീപ് ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇത് കൊണ്ടൊന്നും ഗോസിപ്പുകൾ അവസാനിച്ചില്ല. ദിലീപിനെതിരെ 2017 ൽ വലിയ ആരോപണം വന്നതോടെ കീഴ്മേൽ മറിഞ്ഞത് കാവ്യയുടെ ജീവിതവുമാണ്. കാവ്യയെയും വിവാദങ്ങളിലേക്ക് പലരും വലിച്ചിഴച്ചു. പരിഹാസങ്ങളും അധിക്ഷേപങ്ങളും കാവ്യക്ക് നേരെ വന്ന് കൊണ്ടിരുന്നു. ഒരിക്കൽ പോലും ഇതിനെതിരെ കാവ്യ പ്രതികരിച്ചിട്ടില്ല.
എന്നാൽ സാഹചര്യം വരുമ്പോൾ കാവ്യ പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കൽ വനിതയ്ക്ക് കാവ്യയും ദിലീപും നൽകിയ അഭിമുഖം വിവാദമായിരുന്നു. ദിലീപിനെ വെള്ളപൂശാനുള്ള ശ്രമമാണിതെന്ന് വരെ ആരോപണം വന്നു. അന്നത്തെ അഭിമുഖത്തിൽ കാവ്യ ഒരു കാര്യം പറയുന്നുണ്ട്. കഴിഞ്ഞ് പോയ ഒരു നിമിഷവും മറന്ന് പോകാൻ പാടില്ലെന്നാണ് ഞാൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറ്. അനുഭവിച്ച കാര്യങ്ങളെല്ലാം ഓർത്ത് വെക്കണം. അതെല്ലാം എഴുതണം.
ഓരോ കാര്യവും തുറന്ന് പറയാൻ കഴിയുന്ന ഒരു ദിവസം വരുമെന്ന് ഉറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയും എന്നാണ് കാവ്യ പറഞ്ഞത്. ദിലീപിന്റെ കേസിനപ്പുറം കാവ്യക്ക് പറയാനേറെയുണ്ട്. കാലങ്ങളായി കേൾക്കുന്ന കുടുംബം തകർത്തു എന്ന ആരോപണത്തിനും കാവ്യ ഒരു പക്ഷെ മറുപടി തന്നേക്കും. ഗോസിപ്പുകൾക്കപ്പുറം എന്താണ് കാവ്യയുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് ഇന്നും ജനങ്ങൾക്കറിയില്ല. പലതും മറ്റുള്ളവരുടെ പ്രസ്താവനകളിൽ നിന്നുള്ള അനുമാനങ്ങളാണ്.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ കാവ്യക്കെതിരെ സംസാരിച്ചിട്ടുണ്ട്. കാവ്യക്കെതിരെ ഈ വാക്കുകൾ ഹേറ്റേഴ്സ് ആയുധമാക്കാറുമുണ്ട്. ഇതേക്കുറിച്ചൊന്നും കാവ്യ ഇതുവരെയും സംസാരിച്ചിട്ടില്ല. ഇതിനെല്ലാമപ്പുറം കാവ്യയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അറിയാനും ആരാധകർക്ക് ആകാംക്ഷയുണ്ട്. സിനിമയേക്കാൾ നാടകീയമായ ജീവിതം മുന്നോട്ട് നയിച്ചയാളാണ് കാവ്യ. ഇതിൽ കാവ്യയുടെ ഭാഗം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് നടിയുടെ ആരാധകർ. നെഗറ്റീവ് കമന്റുകൾ ഭയന്ന് സോഷ്യൽ മീഡിയയിൽ ആദ്യം കാവ്യ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. പിന്നീട് കമന്റ് ബോക്സ് ഓൺ ചെയ്തു.
അടുത്ത കാലത്തായി കാവ്യയുടെ ഫാൻ പേജുകൾ സജീവമാണ്. വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ മാറ്റി നിർത്തിയാൽ കാവ്യയെന്ന കലാകാരിക്ക് ഇന്നും വലിയ സ്ഥാനം സിനിമാ ലോകത്തുണ്ട്. നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുമുണ്ട്. കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ എന്നീ നടിമാർ മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ചവരാണ്. നവ്യയും മീരയും വീണ്ടും കരിയറിൽ സജീവമാകുന്നുണ്ട്.
kavyamadhavan faced ruthless shaming from haters for years when will she react