(moviemax.in) ജീവിതത്തിൽ തകർന്ന് പോയ സംഭവത്തെക്കുറിച്ച് ഓർത്തെടുത്ത് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. പ്രണയ പരാജയമുണ്ടായത് തന്നെ ഏറെ ബാധിച്ചിരുന്നെന്ന് രഞ്ജു പറയുന്നു. ജീവിതത്തിലുണ്ടായ വലിയ തിരിച്ചറിവായിരുന്നു ഇതെന്നും രഞ്ജു വ്യക്തമാക്കി. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജു.
ഇപ്പോൾ എനിക്ക് പ്രണയമില്ല. അതിലൊന്നും എനിക്ക് വിശ്വാസമില്ലാതായിപ്പോയി. പണ്ടത്തെ പോലെയല്ല. ഇപ്പോൾ ഒന്ന് പോയാൽ മറ്റൊന്ന് എന്ന ഓപ്ഷനാണ്. അതെനിക്ക് അനുഭവമുള്ളത് കൊണ്ടാണ് ഞാൻ പറയുന്നത്. നല്ല സൗഹൃദങ്ങൾ ഉണ്ട് എന്ന് വിചാരിച്ചിരുന്നു, എനിക്കൊരു പ്രൊട്ടക്ഷനായും സപ്പോർട്ടായും ഉണ്ടാകുമെന്നും ഏത് സമയത്തും ആശ്രയിക്കാൻ പറ്റുന്ന ഗ്യാങ്ങാണ് എന്ന് വിചാരിച്ചിരുന്ന സ്ഥലത്ത് നിന്നൊക്കെ എനിക്ക് അടി കിട്ടിയിട്ടുണ്ട്. അടി കിട്ടുക എന്നതിലുപരി ചില വാക്കുകൾ കൊണ്ട് നമ്മളെ പരിഹസിക്കുന്നുണ്ട്. അത് തിരിച്ചറിയാൻ കുറേ വെെകിപ്പോയി.
ഹാ, സെറ്റ്, ഓക്കെ എന്നീ വാക്കുകൾ മെസേജിൽ പഠിച്ചിരുന്നാൽ സൗഹൃദത്തിലുള്ളവരെ ഒഴിവാക്കാം. മുൻകാലങ്ങളിൽ തുടരെ മെസേജ് ടെെപ്പ് ചെയ്തും വോയിസായും അയച്ച് കൊണ്ടിരുന്ന കുറച്ചാളുകൾ നമുക്ക് തരുന്ന മറുപടി ആണിത്. അപ്പോൾ അകലം തോന്നുന്നുണ്ടെന്ന് തിരിച്ചറിയണം. എന്റെ സർജറിക്ക് മുമ്പ് ഞാൻ സൂര്യ, ദീപ്തി, ഹണി, ഹരിണി തുടങ്ങിയ എന്റെ മക്കൾ അഫെയറിനെക്കുറിച്ച് പറയുമ്പോൾ ഞാനവരെ ചീത്ത പറയുമായിരുന്നു.
വേണ്ട, നീയൊക്കെ കരയും, ഇവരൊക്കെ കാണുന്നത് വേറെ അർത്ഥത്തിലാണ്, നമ്മളെ വേറെ രീതിയിലാണ് കാണുന്നത്, നിങ്ങളുടെ കയ്യിൽ നാണയത്തുട്ടുകൾ മാത്രമാണ് അവരുടെ നോട്ടം, അത് തീർന്നാൽ ഒരാളുടെ മുന്നിൽ കൊണ്ട് പോയി നമ്മളെ പരിചയപ്പെടുത്തുക പോലുമില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ പോയി വീഴരുതെന്ന് എല്ലാവരെയും ഞാൻ ഉപദേശിച്ചിരുന്നു. ആ ഞാൻ സർജറിക്ക് ശേഷം ട്രീറ്റ്മെന്റുകൾ പോകപ്പോകെ കുലസ്ത്രീയായി മാറി.
ആ സ്നേഹത്തിന് ഞാൻ അത്രത്തോളം പ്രാധാന്യം കൊടുത്തു. എന്റെ ജീവിതത്തിൽ ഒരിക്കലും കിട്ടില്ല എന്ന് കരുതിയ വലിയ സൗഹൃദം. ഞാനെന്റെ അമ്മയ്ക്ക് കൊടുക്കുന്നതിനേക്കാൾ മുൻഗണന കൊടുത്തു. അത് ഹൊറിബിൾ ആയിരുന്നു. ചീറ്റ് ചെയ്യപ്പെട്ടു എന്ന് താൻ മനസിലാക്കിയെന്നും രഞ്ജു രഞ്ജിമാർ തുറന്ന് പറഞ്ഞു. അതെനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ലായിരുന്നു. എന്റെ ലോകം തന്നെ അതായി മാറിയിരുന്നു.
ഏത് സമയത്തും വിളിക്കാം, എന്തിനും എന്നോടൊപ്പമുണ്ടാകുമെന്ന് ഞാൻ ധരിച്ച് വെച്ചിരുന്ന ബന്ധങ്ങൾ നീർക്കുമിളയായിരുന്നു. ചെയ്യാൻ പാടില്ലാത്ത വലിയൊരു തെറ്റിനെ വ്യക്തമായ തെളിവോടെ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ നമ്മളവിടെ ഒഴിവാക്കപ്പെട്ടു. എന്റെ സർജറി വളരെ ബുദ്ധിമുട്ടായിരുന്നു. 20 ശതമാനം വിജയ സാധ്യതയുള്ള സർജറിയാണ് ഞാൻ ചെയ്തത്. എന്റെ മോഹമായിരുന്നു. എന്റെ പ്രതിബിംബം കാണുമ്പോൾ ഞാനെന്നെ കൂടുതൽ സ്നേഹിച്ചു.
അവിടെ നിന്നാണ് എനിക്കൊരു സൗഹൃദമുണ്ടായത്. ഒരു പെണ്ണിനെ സംബന്ധിച്ച് സംരക്ഷണം കിട്ടുന്ന ഇടം വലിയ ആശ്വാസമാണ്. നൂറ് ശതമാനം വിശ്വസിച്ച് മുന്നോട്ട് പോകുമ്പോൾ പിറകിൽ നിന്ന് അടി കൊണ്ടത് പോലെയായി. എന്നെ സംബന്ധിച്ച് എന്റെ ബോൺ എല്ലാം ഉരുകി. ബൾ ബളായെന്നായി. അത്രത്തോളം ഹോർമോൺ എടുത്തു. ബലമില്ലാതായി. അപ്പോൾ വിശ്വസിച്ച സൗഹൃദം തകർന്നു എന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.
renjurenjimar opensup about her tough break up and how it affected her