കോഴിക്കോട് : (truevisionnews.com) മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി വേളം സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലംമരിച്ചു. ചെറുക്കുന്നിലെ കാഞ്ഞിരോറ പരേതനായ ചോയിയുടെ ഭാര്യ ചന്ദ്രി (63) ആണ് മരിച്ചത്. മകൻ സുമിത് ജോലി ചെയ്യുന്ന യു കെ യിലെ സൗത്താംപ്ടണി എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ചന്ദ്രി മകന്റെ അടുത്ത് പോയത് .
ഗ്യാസിനുള്ള മരുന്നുകൾ കഴിച്ചിരിക്കെ നെഞ്ചുവേദന കൂടിയപ്പോൾ സൗത്താംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ നാല് ബ്ലോക്കുകൾ കാണുകയും സ്റ്റെന്റ് ഇടുന്നതിനിടയിൽ ഹൃദയസ്തംഭനം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.
സൗത്താംപ്ടൺ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബ്രിട്ടീഷ് മലയാളി അസോസിയേഷൻ പ്രവർത്തകർ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. മകൻ സുമിത്തും ഭാര്യ ജോയ്സിയും മൂന്ന് വർഷത്തോളമായി യു കെയിൽ ആണ് ജോലി. മാതാവ്: മാണിയുള്ള നെല്ലിയുള്ള പറമ്പത്ത് മൊകേരി പിതാവ്: പരേതനായ പൊക്കാൻ മരുമക്കൾ: ജോയ്‌സി പത്തനംതിട്ട പ്രീജ തൃശ്ശൂർ സഹോദരങ്ങൾ വാസു ചന്ദ്രൻ, ശശി
A housewife from Kuttiadi Velam, who had come to the UK to meet her son, died of a heart attack.