തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണ്. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വർധനവ് ഉണ്ടാകും. ഏറ്റവും കൂടുതൽ പാലിന് വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി.
ജി.എസ്.ടി കുറക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ വില വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ് മിൽമ. അതിനിടെ പാൽ വില കൂട്ടുന്നതിനെ ചൊല്ലി മിൽമ ബോർഡ് യോഗത്തിൽ തർക്കമുണ്ടാകുകയും ചെയ്തിരുന്നു.
Minister JChinjurani says that steps to increase milk prices in the state are being completed.