കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തിൽ മനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം. പരിക്കേറ്റ തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാർ ചേർന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.
Accident while laying drinking water supply pipe in Kannur One person died and two others were injured in a landslide