കോഴിക്കോട്: ( www.truevisionnews.com) റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവതിയെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. സ്‌കൂട്ടര്‍ സഹിതം സമീപത്തെ താഴ്ചയിലുള്ള ഓവുചാലിലേക്ക് വീണ യുവതിക്ക് പരിക്കേറ്റു. നൊച്ചാട് ശാസ്തംകോട്ടുമ്മല്‍ അയിഷ ഹനീന(25)യാണ് അപകടത്തില്‍പ്പെട്ടത്.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവത്തംകടവിലെ കടവ് മാര്‍ക്കറ്റിന് സമീപത്ത് വെച്ച് വൈകീട്ടോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടർ നിർത്തി ഫോണില്‍ സംസാരിച്ചു നിന്ന അയിഷയെ ഉള്ള്യേരി ഭാഗത്തുനിന്നുവന്ന ഇന്നോവ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടര മീറ്ററോളം താഴ്ചയിലേക്കാണ് അയിഷ വീണത്. ഇതിന് സമീപത്തായി ഉള്ള്യേരി പഞ്ചായത്ത് സ്ഥാപിച്ചിരുന്ന അറിയിപ്പ് ബോര്‍ഡും താഴേക്ക് പതിച്ച നിലയിലാണ്.
A woman talking on her phone while parked on a scooter on the roadside in Kozhikode was hit by a car, injuring her.