Sep 18, 2025 09:23 PM

കൊച്ചി: ( www.truevisionnews.com) സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപ പ്രചാരണത്തില്‍ കെ ജെ ഷൈന് പിന്തുണയുമായി ഡോ. ജോ ജോസഫ്. കെ ജെ ഷൈന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഡോ. ജോ ജോസഫ് പിന്തുണ അറിയിച്ചത്. 'പ്രിയ ഷൈന്‍ ടീച്ചര്‍ക്കൊപ്പം' എന്ന് കുറിച്ചു കൊണ്ടാണ് ജോ ജോസഫ് പോസ്റ്റ് ഷെയര്‍ ചെയ്തത്.

തനിക്കെതിരായ അധിക്ഷേപ പ്രചാരണങ്ങള്‍ക്കെതിരെ കെ ജെ ഷൈന്‍ തന്നെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധതയുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്. തന്നെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ-കുപ്രചരണങ്ങള്‍ നടക്കുകയാണ്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യം വെച്ച് നടത്തുന്ന നെറികെട്ട, ജീര്‍ണ്ണതയുടെ, ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ ജെ ഷൈന്‍ പറഞ്ഞിരുന്നു.

സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസമുണ്ട്.

ഒരു കാരണവശാലും പൊതു പ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. ഇത്തരത്തില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുമെന്നും കെ ജെ ഷൈന്‍ വ്യക്തമാക്കിയിരുന്നു.



Dr. JoeJoseph supports KJ Shine in his social media campaign of abuse.

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall