Sep 18, 2025 04:23 PM

മലപ്പുറം : ( www.truevisionnews.com ) കെ.ടി ജലീലിനെതിരെ പി.വി അൻവർ. മുസ്‌ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാൻ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീൽ വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലോ കെ ടി ജലീൽ. എന്നിട്ട് അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പി വി അൻവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു.

ഈ സമൂഹത്തിനും സമുദായത്തിനും വേണ്ടി ഒന്നും ചെയ്യാത്ത ആളാണ് കെ.ടി ജലീൽ. ഖുർആൻ പൊക്കി പിടിച്ച് നടക്കുന്നു. ഇതുപോലൊരു വഷളത്തരം വേറെയില്ല. ജലീലിന് ഭ്രാന്താണ്. ജലീൽ പറഞ്ഞത് വിശ്വസിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഖുർആൻ കൊണ്ടുവരുന്നത്.

എന്തിനാണ് ഇതിലേക്ക് ഖുർആൻ വലിച്ചിഴയ്ക്കുന്നത്. യുഡിഎഫിന്റെ നേതാക്കളെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ ശ്രമം നടക്കുന്നു. തവനൂർ മത്സരിക്കാനാണ് ജലീലിന്റെ ഉദ്ദേശമെങ്കിൽ ഇത്രയൊന്നും കാട്ടിക്കൂട്ടേണ്ട ആവശ്യമില്ല.ജലീലിന്റെ കയ്യിൽ എപ്പോഴും രണ്ട് സഞ്ചികൾ ഉണ്ടാകും.

ഒന്നിൽ ഖുർആനും മറ്റൊന്നിൽ യൂത്ത് ലീഗ് കാർ ഉടുത്ത തുണിയുമാണെന്ന് പി വി അൻവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യുഡിഎഫിനെയും പിവി അൻവർ വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയാണ് സിപിഐഎം. അതിനെ പ്രതിരോധിക്കാൻ യുഡിഎഫിലെ ഒരു മുതിർന്ന നേതാവും തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Jalil is crazy he walks around holding the Quran what did he do for Malappuram PV Anwar

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall