Featured

നവാഗത നിർമ്മാതാവിനുള്ള സൈമ അവാർഡ് കരസ്ഥമാക്കി ഷെരീഫ് മുഹമ്മദ്

Malayalam |
Sep 7, 2025 04:57 PM

( moviemax.in ) 'മാര്‍ക്കോ' സിനിമയുടേയും റിലീസിനൊരുങ്ങുന്ന 'കാട്ടാളന്‍' സിനിമയുടേയും പ്രൊഡ്യൂസറായ ഷരീഫ് മുഹമ്മദിനെ തേടി സൈമ അവാര്‍ഡ്‌സ്. മികച്ച നവാഗത നിര്‍മാതാവിനുള്ള പുരസ്‌കാരമാണ് ഷരീഫ് മുഹമ്മദിന് ലഭിച്ചത്. ദുബായില്‍ നടന്ന ചടങ്ങില്‍ വെച്ച് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചു. സൈമ അവാര്‍ഡ്‌സില്‍ മലയാളത്തില്‍ നിന്നും പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. തെലുങ്കില്‍ നിന്ന് അല്ലു അര്‍ജ്ജുനും തമിഴില്‍ നിന്ന് ശിവകാര്‍ത്തികേയനും കന്നഡയില്‍ നിന്ന് സുധീപും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം നേടി.

മലയാളത്തില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്കും തമിഴില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം സായ് പല്ലവിയും കന്നഡയില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം അഷിഖ രംഗനാഥിനും ലഭിച്ചു. ഇവരെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും അവാര്‍ഡ് വേദിയില്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആദ്യമായി നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ' മലയാളത്തിലെ തന്നെ ഏറ്റവും വയലന്‍സ് നിറഞ്ഞ ആക്ഷന്‍ ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട് ചരിത്രനേട്ടത്തില്‍ എത്തുകയും 100 കോടി ക്ലബ്ബിലും ചിത്രം കയറുകയുമുണ്ടായി.

നിര്‍മിച്ച ആദ്യ സിനിമ തന്നെ വിതരണം ചെയ്തുകൊണ്ട് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് വ്യത്യസ്തത പുലര്‍ത്തുകയുമുണ്ടായി. അടുത്തതായി 'കാട്ടാളന്‍' എന്ന ചിത്രത്തിലൂടെ ഞെട്ടിക്കാന്‍ ഒരുങ്ങുകയുമാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന്റേതായി നിലവില്‍ ഇന്ത്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലായി ഒന്‍പത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന് കീഴില്‍ നിര്‍മിച്ച ആദ്യ സിനിമയായ 'മാര്‍ക്കോ' വന്‍ വിജയമായതിന് പിന്നാലെ 'കാട്ടാളന്‍' എന്ന ആന്റണി വര്‍ഗീസ് പെപ്പെ ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ക്യൂബ്‌സ് ഇന്റര്‍നാഷണലിന് കീഴില്‍ ലോജിസ്റ്റിക്‌സ്, മീഡിയ പ്രൊഡക്ഷന്‍, ഷിപ്പിങ്, സിവില്‍, ജനറല്‍ ട്രേഡിങ്, ഇന്റീരിയര്‍ ഡിസൈനിങ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ സജീവമാണ് തൃശ്ശൂരിലെ തളിക്കുളം സ്വദേശിയായ ഷരീഫ് മുഹമ്മദ്.

Sharif Mohammed wins SIIMA Award for Best New Producer

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall