Sep 3, 2025 05:57 PM

(moviemax.in)ഇരുപതോളം സിനിമകൾക്ക് വേണ്ടി ഒന്നിച്ചവരാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോ. അവസാനമിറങ്ങിയ 'ഹൃദയപൂര്‍വ്വം' ഉള്‍പ്പെടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിൻ്റെ സിനിമാ മോഹത്തെക്കുറിച്ച് മനസു തുറക്കുകയാണ് സത്യന്‍ അന്തിക്കാട്. തമിഴിലെ കേഡി, ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ സിനിമകള്‍ അദ്ദേഹം തനിക്ക് അയച്ചു തരാറുണ്ടെന്നും ചെറിയ സിനിമകള്‍ ചെയ്യാനാണ് മോഹന്‍ലാലിന് ആഗ്രഹമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

'മമ്മൂട്ടിക്കും മോഹൻലാലിനും അഭിനയിച്ച് കൊതി തീര്‍ന്നിട്ടില്ല. ഹൃദയപൂര്‍വ്വത്തിന്റെ സമയത്ത് ലാല്‍ എന്നോട് നമുക്കിനി മുതല്‍ ചെറിയ സിനിമകള്‍ ചെയ്യണം എന്ന് പറഞ്ഞു. തമിഴിലെ കേഡി എന്ന സിനിമയൊക്കെ ലാല്‍ എനിക്ക് അയച്ചു തന്നു. ടൂറിസ്റ്റ് ഫാമിലി പോലത്തെ ചെറിയ സിനിമകള്‍ ചെയ്യണമെന്ന് ലാല്‍ എന്നോട് പറഞ്ഞു.

ഇനിയും ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിൻ്റെ ഉള്ളില്‍ വരുകയാണ്. അതാണ് അവരെ നിലനിര്‍ത്തുന്നത്. കുറേ സിനിമകള്‍ ചെയ്യുകയും കുറേ പൈസ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ സിനിമയോടുള്ള ക്രേസ് പലര്‍ക്കും പോകും. അത് പോകാത്തതുകൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും ഇന്നും ഇതുപോലെ നില്‍ക്കുന്നത്, സത്യന്‍ അന്തിക്കാടിൻ്റെ വാക്കുകള്‍.



Sathyan Anthikad says Mohanlal wants to do small films like Keddi Tourist Family

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall