'ആ കൈകൾക്ക് പിന്നിൽ ആര്....?' ട്രെയിലറിന്റെ അവസാനം ഒരു സസ്പെൻസ് ഒളിപ്പിച്ച് 'ലോക: ചാപ്റ്റർ വൺ: ചന്ദ്ര'

'ആ കൈകൾക്ക് പിന്നിൽ ആര്....?' ട്രെയിലറിന്റെ അവസാനം ഒരു സസ്പെൻസ് ഒളിപ്പിച്ച് 'ലോക: ചാപ്റ്റർ വൺ: ചന്ദ്ര'
Aug 25, 2025 11:28 AM | By Anusree vc

(moviemax.in)കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ യുടെ ട്രെയിലർ പുറത്തിറങ്ങി. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഒരുങ്ങുന്നത് വമ്പൻ ബജറ്റിലാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ‘ലോക’ എന്ന പേരിലുള്ള സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഹോളിവുഡ് നിലവാരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

ട്രെയിലറിന്റെ അവസാനം ഒരു സസ്പെൻസും അണിയറക്കാർ ഒളിപ്പിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ ആകും ആ വേഷത്തിലെത്തുക എന്നാണ് റിപ്പോർട്ട്. ടൊവിനോയും അതിഥി വേഷത്തിലുണ്ട്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം വമ്പൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’.

ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷനൽ തിരക്കഥ ശാന്തി ബാലചന്ദ്രൻ, പ്രൊഡക്‌ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു.

സ്റ്റിൽസ് രോഹിത് കെ. സുരേഷ്, അമൽ കെ സദർ, ആക്‌ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആർഒ ശബരി.

The trailer for the science fiction film 'Loka: Chapter One: Chandra' has been released

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories