കഴിഞ്ഞ ദിവസം നടി ഷംന കാസിമിന്റെ ഭർത്താവ് ഷാനിദ് ആസിഫ് അലി പങ്കുവെച്ച കുറിച്ച് ജനശ്രദ്ധ നേടിയിരുന്നു. ഷംന കുറച്ച് നാളുകളായി തനിക്ക് അരികിൽ ഇല്ലായിരുന്നെന്നും ഏറെ വിഷമിച്ച നാളുകാളാണിതെന്നുമാണ് ഷാനിദിന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്. പിന്നാലെ പല ചോദ്യങ്ങളും വന്നു. ഷംന പിണങ്ങിപ്പോയതായിരുന്നോ എന്ന സംശയമായിരുന്നു പലർക്കും. ഷാനിദോ ഷംനയോ ഇതിൽ വ്യക്തത വരുത്തിയിട്ടില്ല.
ഭർത്താവിനടുത്ത് തിരിച്ചെത്തിയിരിക്കുകയാണ് ഷംനയിപ്പോൾ. ഞാൻ നിന്നിലേക്ക് തിരിച്ച് വരുന്നു ബേബീ എന്ന് ഷംന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. മകനെയും തന്നെയും എയർപോർട്ടിൽ വെച്ച് സ്വീകരിക്കുന്ന ഷാനിദിന്റെ ദൃശ്യങ്ങളും ഷംന പങ്കുവെച്ചിട്ടുണ്ട്. വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഷംനയും ഷാനിദും. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇരുവരും. ആദ്യം ഇഷ്ടം തുറന്ന് പറയുന്നതും ഷംനയാണ്. ദുബായിൽ സ്ഥാപനം നടത്തുന്ന ഷാനിദ് ഗോൾഡൻ വിസയുമായി ബന്ധപ്പെട്ടാണ് ഷംനയെ ആദ്യം കോൺടാക്ട് ചെയ്യുന്നത്. ഷാനിദിന്റെ ഒരു പ്രോഗ്രാമിന് ഷംന എത്തുകയും ചെയ്തു. ഈ പരിചയമാണ് പ്രണയത്തിലെത്തിയത്. വെെകാതെ നിക്കാഹ് കഴിഞ്ഞു.
വിവാഹ ജീവിതത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ഷംന സംസാരിച്ചിട്ടുണ്ട്. ഒരിക്കലും വിട്ട് പോകില്ലെന്ന് ഷാനിദിനോട് താൻ പറഞ്ഞിട്ടുണ്ടെന്ന് ഒരിക്കൽ ഷംന പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഭർത്താവിനോടൊപ്പമുണ്ടായ രസകരമായ സംസാരത്തെക്കുറിച്ചും ഷംന സംസാരിച്ചു. നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ട്, ഞാൻ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ പിന്നെ നമുക്ക് തീരുമാനിക്കാം നീ വേറെ ആരെയെങ്കിലും നോക്ക് എന്ന് അദ്ദേഹം പറഞ്ഞു.
അത് നിങ്ങൾ വിചാരിക്കേണ്ട ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അപ്പുറത്തെ ജന്മത്തിലും നിങ്ങളുടെ പിന്നാലെ ഞാനുണ്ടാകുമെന്ന് താൻ മറുപടി നൽകി എന്നാണ് ഷംന പറഞ്ഞത്. വേൾഡ് വിഷൻ എച്ച്ഡിഎന്നിൽ സംസാരിക്കവെയായിരുന്നു പരാമർശം. ഷംന ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്റെ കഴിഞ്ഞ കാലം മനസിലാക്കണമെന്നാണ് താൻ ആദ്യം പറഞ്ഞതെന്ന് അന്ന് അഭിമുഖത്തിൽ ഷാനിദും പറയുന്നുണ്ട്.
വിവാഹക്കാര്യം അനൗൺസ് ചെയ്തപ്പോൾ നല്ല ന്യൂസുകളുണ്ടായിരുന്നു. അതേസമയം എന്നെക്കുറിച്ച് നെഗറ്റീവ് പറയാൻ കുറേ ആളുകളുണ്ടായിരുന്നു. എന്റെ ഫോണിൽ ഇക്കയെക്കുറിച്ച് നെഗറ്റീവ് വരുന്നു. രണ്ട് ഫാമിലിക്കും അത് സ്ട്രസ്ഫുളായി. കല്യാണം മുടക്കാനാണ് ആൾക്കാർ ശ്രമിക്കുക എന്നും അന്ന് ഷംന പറഞ്ഞു.
ഇതേക്കുറിച്ച് ഷാനിദും സംസാരിച്ചു. എന്റെ പശ്ചാത്തലം എല്ലാം ഞാൻ പറഞ്ഞതാണ്. എന്റെ വാശിപ്പുറത്താണ് ഇവിടെ എത്തിയത്. ഇപ്പോൾ ഈ കാണുന്ന കന്തൂറയിട്ട ഷാനിദായിരുന്നില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ (ദുബായിൽ) ജോലിക്ക് വന്നയാളാണ്. അവിടെ നിന്നും ഇവിടെ വരെ എത്തണമെങ്കിൽ അത്യാവശ്യം ചീത്തപ്പേര് നേടിയെടുത്തിട്ടുണ്ടാകും. ഈ ഫീൽഡിൽ അങ്ങോട്ടും ഇങ്ങോട്ടും പാരകളുണ്ട്. ഷാനിദ് എന്ന വ്യക്തിക്ക് നല്ല പേരില്ല ഞാൻ ആദ്യമേ പറഞ്ഞതാണ്. ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണെന്നും ഷാനിദ് ആസിഫ് അലി വ്യക്തമാക്കി.
ഷാനിദ് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ്
"45 ദിവസങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങൾ.ഒറ്റപ്പെടലിന്റെ നിശ്ശബ്ദത, ഓർമ്മകളിൽ കഴിച്ചുകൂട്ടിയ രാത്രികൾ,
പ്രാർത്ഥനകളിൽ കരഞ്ഞു കഴിച്ച പുലരികൾ. ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു. സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്. ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം. എന്റെ ഭാര്യ - വീണ്ടും എന്റെ അരികിൽ. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനർമിലനം. സന്തോഷത്തിന്റെ കണ്ണീർ മാത്രമാണ്. ഇനി വീണ്ടും നമ്മൾ ഒരുമിച്ച്, ഒരേ സ്വപ്നങ്ങളുമായി," ഒരേ പ്രാർത്ഥനകളോടെ....
shamna kasims husband once mentioned his past life and struggles he faced