'മമ്മൂട്ടി-മോഹൻലാൽ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത് ഫഹദ് ആണ്'- മഹേഷ് നാരായണൻ

 'മമ്മൂട്ടി-മോഹൻലാൽ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത് ഫഹദ് ആണ്'- മഹേഷ് നാരായണൻ
Aug 24, 2025 03:03 PM | By Anjali M T

(moviemax.in) മമ്മൂട്ടി മോഹൻലാൽ ഒരുമിക്കുന്ന ചിത്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ സംവിധായകൻ മഹേഷ് നാരായണൻ വ്യക്തമാക്കുകയാണ് തന്റെ പുതിയ മമ്മൂട്ടി-മോഹൻലാൽ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത് ഫഹദ് ആണെന്ന്. അവരെ മനസ്സിൽ കണ്ടല്ല താൻ ഈ സിനിമ പ്ലാൻ ചെയ്തതെന്നും കഥ കേട്ടപ്പോൾ ഫഹദാണ് മമ്മൂക്കയോട് പറയാൻ നിർദേശിച്ചതെന്നും മഹേഷ് പറഞ്ഞു.

'ഇപ്പോൾ ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ സിനിമയുടെ പിന്നിൽ നല്ല പ്രോത്സാഹനമുണ്ട്. ഫഹദാണ് ഈ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത്. മോഹൻലാലിനെയോ മമ്മൂട്ടിയെയോ മനസിൽ കണ്ടല്ല സിനിമ പ്ലാൻ ചെയ്തത്. എന്നാൽ, കഥയറിഞ്ഞപ്പോൾ ഫഹദാണ് മമ്മൂക്കയോട് ഒക്കെ പറയാൻ നിർദേശിച്ചത്. ഓരോ സിനിമയിൽ വർക്ക് ചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.', മഹേഷ് നാരായണൻ പറഞ്ഞു.

അതേസമയം, മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ലഡാക്ക് ഷെഡ്യൂളിന് ശേഷം സിനിമയുടെ അടുത്ത ഷെഡ്യൂൾ സെപ്റ്റംബറിൽ ആരംഭിക്കും. യുകെയിലും കേരളത്തിലുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ ഇനി ചിത്രീകരിക്കാനുള്ളത്.





Mahesh Narayanan says Fahadh inspired him to do a Mammootty-Mohanlal film

Next TV

Related Stories
താൽക്കാലിക ആശ്വാസം; മുൻ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Aug 24, 2025 04:01 PM

താൽക്കാലിക ആശ്വാസം; മുൻ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ്...

Read More >>
കണ്ണൂരിന്റെ ഗ്രാമഭംഗിയിൽ ഒരുങ്ങുന്ന ചിത്രം  ; 'ഇല്യൂഷൻസ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി

Aug 24, 2025 01:34 PM

കണ്ണൂരിന്റെ ഗ്രാമഭംഗിയിൽ ഒരുങ്ങുന്ന ചിത്രം ; 'ഇല്യൂഷൻസ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി

രതീഷ് കൗസല്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇല്യൂഷൻസ് എന്ന ചലച്ചിത്രത്തിൻ്റെ ചിത്രീകരണം...

Read More >>
Top Stories










https://moviemax.in/- //Truevisionall