കണ്ണൂരിന്റെ ഗ്രാമഭംഗിയിൽ ഒരുങ്ങുന്ന ചിത്രം ; 'ഇല്യൂഷൻസ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി

കണ്ണൂരിന്റെ ഗ്രാമഭംഗിയിൽ ഒരുങ്ങുന്ന ചിത്രം  ; 'ഇല്യൂഷൻസ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി
Aug 24, 2025 01:34 PM | By Fidha Parvin

(moviemax.in) ശ്രീ മൂകാംബിക കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമ്മിച്ച്, നവാഗതനായ രതീഷ് കൗസല്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇല്യൂഷൻസ് എന്ന ചലച്ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പഴയങ്ങാടി, ഏഴോം, പട്ടുവം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ.

ശ്യാം കൃഷ്ണ, അനഘ എസ്‌ വിജയൻ, അരുൺ മനോഹർ, ഹരികൃഷ്ണൻ കെ, പ്രകാശൻ ചെങ്ങൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ദീപ വിപിൻ, ശ്രീകുമാർ വെള്ളവ്, വിനു വി എം, രനിത്, അനുശ്രീ പോത്തൻ, അരുൺ നടക്കാവ്, പ്രജീഷ് കണ്ണോത്ത്, ശ്യാം കൊടക്കാട്, രഞ്ജിത്ത്, ശ്രീ ഹരി, കാഞ്ഞങ്ങാട് രാമചന്ദ്രൻ, മോഹനൻ ഒ, രത്നകുമാർ പി, ജെറി തോമസ്, ഡോ. ഷീബ കെ എ, മാസ്റ്റർ അദ്വിക് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

മെറ്റികുലേസ് കൊച്ചിൻ സഹനിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വി കെ പ്രദീപ് ആണ്. പ്രമോദ് കാപ്പാടിന്റെ വരികൾക്ക് ജാസി ഗിഫ്റ്റ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ദേവനന്ദ ഗിരീഷാണ്. പ്രകാശൻ ചെങ്ങൽ പ്രൊഡക്ഷൻ കൺട്രോളറായും, എ കെ ശ്രീജയൻ പ്രൊജക്റ്റ് ഡിസൈനറായും, രത്നകുമാർ കലാസംവിധായകനായും പ്രവർത്തിക്കുന്നു. മേക്കപ്പ് ഒ മോഹൻ കയറ്റിൽ, സ്റ്റിൽസ് അനില്‍, പരസ്യകല ജീസൻ പോൾ, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

The shooting of the film Illusions, written and directed by Ratheesh Kausalya, has been completed.

Next TV

Related Stories
താൽക്കാലിക ആശ്വാസം; മുൻ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Aug 24, 2025 04:01 PM

താൽക്കാലിക ആശ്വാസം; മുൻ ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ്...

Read More >>
 'മമ്മൂട്ടി-മോഹൻലാൽ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത് ഫഹദ് ആണ്'- മഹേഷ് നാരായണൻ

Aug 24, 2025 03:03 PM

'മമ്മൂട്ടി-മോഹൻലാൽ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത് ഫഹദ് ആണ്'- മഹേഷ് നാരായണൻ

'മമ്മൂട്ടി-മോഹൻലാൽ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത് ഫഹദ് ആണെന്ന് മഹേഷ്...

Read More >>
Top Stories










https://moviemax.in/- //Truevisionall