(moviemax.in) എല്ലാരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ ഭാഗവും രണ്ടാംഭാഗവും മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ‘ദൃശ്യം’ വലിയ വിജയം ആയതോടെ ത്രില്ലർ സിനിമകളുടെ സംവിധായകൻ എന്ന് ടാഗ് ചെയ്യപ്പെട്ടുവെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി. അങ്ങനെയൊരു തരത്തിലും ടാഗ് ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത സംവിധായകനാണ്. വൈവിധ്യമുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹം. പക്ഷേ, ക്ലൈമാക്സിലെ ട്വിസ്റ്റ് ബാധ്യതയായി എന്നും ജിത്തുജോസഫ് പറഞ്ഞു.
പാറ്റേൺ മാറ്റിപ്പിടിച്ചാൽ ചിലപ്പോൾ തോൽവികൾ സംഭവിക്കാം. പക്ഷേ, ഒരേ പാറ്റേണിലുള്ള കഥ പറച്ചിൽ തനിക്ക് മടുത്തുവെന്ന് ജിത്തു ജോസഫ് വെളിപ്പെടുത്തി. തന്റെ സിനിമകളിൽ മാത്രം എന്തിനാണ് ലോജിക് തിരയുന്നതെന്ന് സംവിധായകൻ ചോദിക്കുന്നു. ‘ദൃശ്യം 3’ൽ ലോജിക് ഉണ്ടാകാൻ വേണ്ടി മാത്രം പത്ത് പേജ് എഴുതേണ്ടി വന്നു. ‘ദൃശ്യം 3’ ഒരു ത്രില്ലർ ആകുമെന്ന് കരുതുന്നില്ലെന്നും പൈസയ്ക്കു വേണ്ടി മാത്രം ചെയ്തതല്ല ആ സിനിമയെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
‘ദൃശ്യം 3’ ഒരു ത്രില്ലർ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. എന്നെ സംബന്ധിച്ച് വ്യത്യസ്തമായ സിനിമകൾ ചെയ്യണം എന്ന ആഗ്രഹമാണ് ഉള്ളത്. എന്റെ ആദ്യത്തെ സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയായിരുന്നു. അതുകഴിഞ്ഞ് ഞാൻ ചെയ്തത് ‘മമ്മി ആൻഡ് മി’ ആണ്. പിന്നെ ഞാൻ ചെയ്തത് ‘മൈ ബോസ്’ ആണ്. ബ്രാൻഡഡ് ആകണം എന്ന് താല്പര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ. പക്ഷേ നിർഭാഗ്യവശാൽ ‘മെമ്മറീസ്’ കഴിഞ്ഞ് ‘ദൃശ്യം’ കൂടി വന്നപ്പോൾ ഞാൻ ടാഗ് ചെയ്യപ്പെട്ടു. എല്ലാ സിനിമകളും വരണം. ഒരു സമയത്ത് കോമഡി ജോണറിൽ രണ്ടു സിനിമകൾ ഹിറ്റായാൽ പിന്നെ നിർമാതാക്കൾ കോമഡി സിനിമ ഉണ്ടോ എന്നാകും ചോദിക്കുക എന്നും ജിത്തു ജോസഫ് വ്യക്തമാക്കി.
Jeethu Joseph about the movie Drishyam3