(moviemax.in) 48 -മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സഹകരണമന്ത്രി വി എൻ വാസവനിൽ നിന്ന് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസും മികച്ച നടിയ്ക്കുള്ള അവാർഡ് റിമ കല്ലിങ്കലും ഏറ്റു വാങ്ങി. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. മികച്ച സിനിമയ്ക്കുള്ള അവാർഡ് ഫെമിനിച്ചി ഫാത്തിമ നേടി.
രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ചിന്നു ചാന്ദിനി, ഷംല ഹംസ എന്നിവർ പങ്കിട്ടു. സൈജു കുറുപ്പാണ് രണ്ടാമത്തെ മികച്ച നടൻ. റൂബി ജൂബിലി പുരസ്കാരം നടൻമാരായ ബാബു ആന്റണി, ജഗദീഷ് എന്നിവർ കരസ്ഥമാക്കി. പ്രസിഡന്‍റ് ഡോ. ജോർജ് ഓണക്കൂർ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് സെക്രട്ടറി എ ചന്ദ്രശേഖർ ഉൾപ്പെടെ ചലച്ചിത്ര സാംസ്കാരിക മേഖലകളിലെ പ്രമുഖർ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്തു.
48th Kerala Film Critics Awards presented