(moviemax.in) ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നിന്നും റീൽസ് ചിത്രീകരിച്ചത് വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് സീസൺ ആറിലെ സെക്കന്റ് റണ്ണറപ്പുമായ ജാസ്മിൻ ജാഫർ.
ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുമെന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.
"എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു." ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ജാസ്മിൻ കുറിച്ചു. ഇതോടെ വിവാദമായ റീൽ സോഷ്യൽ മീഡിയയിൽ നിന്നും ജാസ്മിൻ നീക്കം ചെയ്തിരുന്നു.
ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പോലീസിൽ പരാതി നൽകിയത്. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്.
നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാസ്മിന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ സമാന രീതിയില്‍ ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിക്കെതിരും ദേവസ്വം പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Jasmin jaffar apologizes for filming reels at Guruvayur temple pond