റൊമാന്റിക് കോമഡി ചിത്രമായ 'ഓടും കുതിര ചാടും കുതിര' യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

റൊമാന്റിക് കോമഡി ചിത്രമായ 'ഓടും കുതിര ചാടും കുതിര' യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി
Aug 22, 2025 10:22 AM | By Sreelakshmi A.V

(moviemax.inറൊമാന്റിക് കോമഡി ചിത്രമായ 'ഓടും കുതിര ചാടും കുതിര' യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഫഹദ് ഫാസിലും കല്യാണി പ്രിയദർശനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ​ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ 'ദുപ്പട്ട വാലി' എന്ന ​ഗാനം എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. സഞ്ജിത് ഹെഗ്‌ഡെയും അനില രാജീവുമാണ് ഈ റൊമാന്റിക് ​ഗാനം ആലപിച്ചിരിക്കുന്നത്.

​ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്റ്റ് 29-ന് തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു ഓണസമ്മാനം കൂടിയാണ്.

​ഫഹദിനും കല്യാണിക്കും പുറമെ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ജിന്റോ ജോർജാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, നിധിൻ രാജ് അരോൾ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു

ഫഹദ് ഫാസിൽ- വടിവേലു കോമ്പോയിൽ 'മാമന്നൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററുകളിലെത്തിയ 'മാരീസൻ' എന്ന സിനിമയ്ക്ക് മികച്ച വിജയം നേടാനായില്ലെങ്കിലും, ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത്. ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ 'മാരീസൻ' കാണാം. തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതിരുന്ന ഈ ചിത്രത്തിന് ഒടിടി റിലീസിലൂടെ മികച്ച പ്രതികരണങ്ങൾ ലഭിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

The first song from the romantic comedy film Odum Kuthira Chadum Kuthira has been released

Next TV

Related Stories
'ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍ ആ എംഎല്‍എ സ്ഥാനം കൂടി രാജിവെക്കണം, എന്നിട്ട് വീട്ടില്‍ ഇരിക്കുക'; ഐഷ സുല്‍ത്താന

Aug 22, 2025 01:08 PM

'ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍ ആ എംഎല്‍എ സ്ഥാനം കൂടി രാജിവെക്കണം, എന്നിട്ട് വീട്ടില്‍ ഇരിക്കുക'; ഐഷ സുല്‍ത്താന

രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനംകൂടി രാജിവെക്കണമെന്ന ആവശ്യവുമായി സംവിധായിക ഐഷ...

Read More >>
'4.5 ​ഗ്യാങ്' ; മലയാളത്തിലെ അടുത്ത ഡാർക്ക് കോമഡി ആക്ഷൻ സിരീസ് ഒടിടി റിലീസിന്  ഒരുങ്ങുന്നു

Aug 22, 2025 10:55 AM

'4.5 ​ഗ്യാങ്' ; മലയാളത്തിലെ അടുത്ത ഡാർക്ക് കോമഡി ആക്ഷൻ സിരീസ് ഒടിടി റിലീസിന് ഒരുങ്ങുന്നു

'4.5 ​ഗ്യാങ്' ; മലയാളത്തിലെ അടുത്ത ഡാർക്ക് കോമഡി ആക്ഷൻ സിരീസ് ഒടിടി റിലീസിന് ഒരുങ്ങുന്നു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall