വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറി കോളേജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മ്മകള്‍ പങ്കുവച്ച് മോഹൻലാൽ

വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറി  കോളേജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മ്മകള്‍ പങ്കുവച്ച് മോഹൻലാൽ
Aug 21, 2025 05:43 PM | By Anjali M T

( moviemax.in) വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ബസില്‍ കയറി തന്‍റെ കോളേജ് കാലത്തെ ട്രാന്‍സ്പോര്‍ട്ട് ബസ് യാത്രാ ഓര്‍മ്മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ പുതിയ വോള്‍ബോ ബസ്സുകള്‍ അടക്കം പരിചയപ്പെടാന്‍ എത്തിയത്. കോര്‍പറേഷന്‍റെ പുതിയ വോള്‍ബോ ബസില്‍ മോഹന്‍ലാല്‍ യാത്ര ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സുരക്ഷാകാരണങ്ങളാല്‍ അത് ഉണ്ടാവില്ല.

“മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഇത്തരം ബസ്സുകളൊന്നും ഇല്ല. ട്രാന്‍സ്പോര്‍ട്ട് എന്ന് പറയുന്നത് ഗംഭീരമായിട്ട് മാറുകയാണ്. കംഫര്‍ട്ടബിള്‍ ആയ ഒരു ട്രാന്‍സ്പോര്‍ട്ടിംഗ് സിസ്റ്റം കൊണ്ടുവരാന്‍ ഗണേഷ് കുമാറിന് സാധിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. എന്‍റെ സ്നേഹിതനും കുടുബ സുഹൃത്തും ആയതുകൊണ്ട് പറയുകയല്ല. അദ്ദേഹം കെഎസ്ആര്‍ടിസിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്”, എന്നും മോഹൻലാൽ പറഞ്ഞു. ബസ്സില്‍ കയറിയപ്പോള്‍ പഴയ കോളേജ് കാലം ഓര്‍മ്മ വന്നോ എന്ന ചോദ്യത്തിന് അത് ബസ്സ് കാണുമ്പോള്‍ത്തന്നെ ഓര്‍മ്മ വരുമെന്നായിരുന്നു മോഹന്‍ലാലിന്‍റെ ചിരിയോടെയുള്ള മറുപടി.

കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫിന്‍റെ ഭാഗമായി ഓര്‍മ്മ എക്സ്പ്രസ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ മന്ത്രി ഗണേഷ് കുമാറിനൊപ്പം കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസ്സില്‍ സഞ്ചരിച്ച് പഴയ കെഎസ്ആര്‍ടിസി യാത്രാ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.





Mohanlal shares his memories of his college days on a KSRTC bus

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories