ഓഗസ്റ്റ് 22ന് 'തലവര' തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

 ഓഗസ്റ്റ് 22ന് 'തലവര' തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
Aug 21, 2025 11:33 AM | By Sreelakshmi A.V

(moviemax.in) യുവനടൻ അർജുൻ അശോകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'തലവര' ഓഗസ്റ്റ് 22-ന് കേരളത്തിലെ 137 തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ ലഭ്യമാണ്. മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാറാണ്.

'തലവര'യിൽ അർജുൻ അശോകൻ പാണ്ട എന്ന കഥാപാത്രമായി എത്തുമ്പോൾ രേവതി ശർമ്മയാണ് നായിക, ജ്യോതി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രഗത്ഭരായ സംവിധായകൻ മഹേഷ് നാരായണനും ശ്രദ്ധേയമായ സിനിമകൾ നിർമ്മിച്ച ഷെബിൻ ബക്കറും ഒന്നിക്കുന്നതിനാൽ സിനിമാപ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. ചിത്രത്തിൽ അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

പാലക്കാടൻ സംസാരശൈലിയിൽ അർജുൻ അശോകൻ എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഒരു പ്രത്യേകത. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. കൂടാതെ, ചിത്രത്തിലെ 'കണ്ട് കണ്ട് പൂച്ചെണ്ട്', 'ഇലകൊഴിയേ', 'നിലാ നിലാ നീ കേൾ' എന്നീ ഗാനങ്ങളും ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.



Arjun Ashokan Thalavara Releasing in theaters on August 22 advance ticket booking has started

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories