തിരുവന്തപുരം: (moviemax.in) തിരുവന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന്റെയും ലക്ഷദീപത്തിന്റെയും വിളംബര പത്രിക പ്രമുഖ നടൻ മോഹൻലാൽ ഏറ്റുവാങ്ങി. തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഈ ദൗത്യം ഏറ്റെടുക്കാൻ ഞാൻ അർഹനാണോ എന്ന് എനിക്കറിയില്ല. എങ്കിലും ഇത് പത്മനാഭസ്വാമിയുടെ അനുഗ്രഹമായി കരുതുന്നു. വിളംബര പത്രിക ഏറ്റുവാങ്ങിക്കൊണ്ട് മോഹൻലാൽ പറഞ്ഞു. തന്റെ ജീവിതത്തിൽ ഈ ചടങ്ങുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, തിരുവനന്തപുരത്ത് ജനിച്ചുവളർന്നതിനാൽ പത്മനാഭസ്വാമി ക്ഷേത്രം എപ്പോഴും അഭിമാനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കേഗോപുരനടയിൽ വച്ചായിരുന്നു ചടങ്ങുകൾ. നവംബർ 20 മുതൽ 2026 ജനുവരി 14വരെയാണ് ജപയജ്ഞം നടക്കുന്നത്.
അതേസമയം, അതിജീവിതയുടെയും ഡബ്ള്യു സിസിയുടെയും തിരിച്ചുവരവ് ചർച്ചയായില്ലെന്ന് ശ്വേത മേനോൻ. മെമ്മറി കാർഡ് വിഷയം അന്വേഷിക്കണമെന്ന് ആവശ്യമുയർന്നുവെന്നും ചർച്ചയ്ക്ക് ശേഷം അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ആ വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക സമിതി വേണമെന്നും അടുത്ത യോഗത്തിൽ അത് തീരുമാനിക്കുമെന്നും ശ്വേത പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്നും സംഘടനയിലേക്ക് തിരിച്ചുവരട്ടെയെന്നും ശ്വേത പ്രതികരിച്ചു. അതേസമയം മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ വ്യക്തമാക്കിയിരുന്നു .
ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയായെന്നും പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.
Mohanlal received the proclamation document from the Sree Padmanabhaswamy Temple in Thiruvananthapuram