മെമ്മറി കാർഡ് വിവാദം: അന്വേഷണത്തിന് സമിതിയെ നിയോ​ഗിക്കും - ശ്വേതാ മേനോൻ

മെമ്മറി കാർഡ് വിവാദം: അന്വേഷണത്തിന് സമിതിയെ നിയോ​ഗിക്കും - ശ്വേതാ മേനോൻ
Aug 20, 2025 07:44 PM | By Susmitha Surendran

(moviemax.in) മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയായെന്നും പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.

അതേസമയം യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി റിനി ആന്‍ ജോര്‍ജ്. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തി.നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു.

ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.

ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല.

ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം.

ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.



AMMA President Shweta Menon says a committee will be appointed to investigate the memory card controversy.

Next TV

Related Stories
ഓണ വിരുന്നൊരുക്കാൻ ‘മേനേ പ്യാര്‍ കിയ’; ‘മനോഹരി’ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്ത്

Aug 20, 2025 03:57 PM

ഓണ വിരുന്നൊരുക്കാൻ ‘മേനേ പ്യാര്‍ കിയ’; ‘മനോഹരി’ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്ത്

മേനേ പ്യാര്‍ കിയായിലെ മനോഹരി ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ...

Read More >>
'ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു, ഇനി മടങ്ങിവരവാണ്'; 'എല്ലാവര്‍ക്കും നന്ദി'; മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി

Aug 20, 2025 02:54 PM

'ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു, ഇനി മടങ്ങിവരവാണ്'; 'എല്ലാവര്‍ക്കും നന്ദി'; മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി

മമ്മൂട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് തുറന്നുപറഞ്ഞ് സഹോദരനും നടനുമായ ഇബ്രാഹിം...

Read More >>
ബിഗ് അനൗൺസ്മെന്റ്: ‘ഭീഷ്മർ’ ഷൂട്ടിംഗ് സ്റ്റാർട്ട്; ടൈറ്റില്‍ ലുക്ക് പോസ്റ്റർ റിലീസായി

Aug 20, 2025 02:09 PM

ബിഗ് അനൗൺസ്മെന്റ്: ‘ഭീഷ്മർ’ ഷൂട്ടിംഗ് സ്റ്റാർട്ട്; ടൈറ്റില്‍ ലുക്ക് പോസ്റ്റർ റിലീസായി

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മർന്റെ ചിത്രീകരണത്തിന്...

Read More >>
'അച്ഛന്റെ സുഹൃത്തുക്കൾ തനിക്ക് പാര മാത്രമേ വെച്ചിട്ടുള്ളു...; 'മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം'- ധ്യാൻ ശ്രീനിവാസൻ

Aug 20, 2025 12:48 PM

'അച്ഛന്റെ സുഹൃത്തുക്കൾ തനിക്ക് പാര മാത്രമേ വെച്ചിട്ടുള്ളു...; 'മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം'- ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന 'ഭീഷ്മറി'ന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall