'സെക്കൻഡിലൊരംശത്തിലാണ് എനിക്ക് അപകടമുണ്ടായത്, ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി' - നടൻ ബിജുക്കുട്ടൻ

'സെക്കൻഡിലൊരംശത്തിലാണ് എനിക്ക് അപകടമുണ്ടായത്, ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി' - നടൻ ബിജുക്കുട്ടൻ
Aug 17, 2025 03:37 PM | By Susmitha Surendran

(moviemax.in) പാലക്കാട്ടുണ്ടായ വാഹനാപകടത്തിൽ പരിക്ക് ​ഗുരുതരമല്ലെന്ന് നടൻ ബിജുക്കുട്ടൻ. സോഷ്യൽ മീഡിയാ ലൈവിലൂടെയാണ് അപകടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

"പാലക്കാട് വച്ച് എനിക്ക് ഒരു അപകടമുണ്ടായി. പക്ഷേ എനിക്കും കൂടെയുണ്ടായിരുന്ന സുഹൃത്തായ സുധി മാധവിനും കുഴപ്പമൊന്നുമില്ല. എല്ലാവരുടേയും പ്രാർത്ഥനയും അനു​ഗ്രഹവുംകൊണ്ട് വാഹനത്തിനു വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ഞങ്ങൾക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു വിരലിനാണ് പരുക്ക് സംഭവിച്ചത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി. മൂന്ന് നാല് ദിവസത്തെ വിശ്രമം മതിയാകും. എന്നെ ഒരുപാട് ആളുകൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. മറ്റ് ശാരീരിക പ്രശ്നങ്ങളൊന്നുമില്ല.

റോഡിലെ മര്യാദ പാലിച്ച് വണ്ടി ഓടിക്കുന്നയാളാണ് ഞാൻ. ഡ്രൈവറെ കൊണ്ടും അങ്ങനെയാണ് വണ്ടി ഓടിപ്പിക്കുന്നത്. വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം എന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. സ്പീഡില്‍ വാഹനം ഓടിക്കുന്നയാളല്ല. ആവശ്യമില്ലാതെ ഓവർടേക്ക് ചെയ്യാറില്ല. വൈകി എത്തിയാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്ന ആളാണ്. ഇത്രയും നാൾ ആയിട്ട് ഒരു പെറ്റി കേസ് പോലും എനിക്കില്ല. അത്ര സൂക്ഷമതയോടെ വണ്ടി ഓടിക്കുന്ന ആളാണ്.

18 വയസിൽത്തന്നെ വാഹനമോടിക്കാൻ ലൈസൻസെടുത്തവരോടും മുതിർന്നവരോടുമെല്ലാം ഒരുകാര്യം മാത്രം പറയുന്നു. റോഡിൽ വണ്ടിയോടിക്കുമ്പോൾ നല്ല ശ്രദ്ധ വേണം. ഓവർ ടേക്ക് ചെയ്ത് പോയാലും വലിയ ലാഭമൊന്നും കിട്ടാൻ പോകുന്നില്ല. മഴയുള്ളപ്പോൾ എല്ലാവരും വേ​ഗത കുറച്ച്, മാന്യമായി വാഹനമോടിക്കാൻ ശ്രദ്ധിക്കണം. ബ്രേക്ക് പിടിച്ചാലും കിട്ടാത്ത അവസ്ഥ വരും. സെക്കൻഡിലൊരംശത്തിലാണ് എനിക്ക് അപകടമുണ്ടായത്. എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ബിജുക്കുട്ടൻ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയാണ് ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്.'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം.


Actor Bijukuttan says the injuries sustained in the Palakkad car accident are not serious.

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories