Aug 17, 2025 10:37 AM

( moviemax.in ) കഴിഞ്ഞ വീക്കിൽ ഏറ്റവും കൂടുതൽ ഹൗസിലും പുറത്തും ചർച്ചയായ ഒരു വിഷയമായിരുന്നു അനുമോൾ-ജിസേൽ വഴക്ക്. നിഷിദ്ധമായ മേക്കപ്പ് പ്രൊഡക്ടസുകൾ ജിസേൽ നിരന്തരമായി ഉപയോ​ഗിച്ചിരുന്നു. ഇത് മനസിലാക്കിയ അനുമോൾ പരിശോധനയിലൂടെ ജിസേലിന്റെ മേക്കപ്പ് ഉപയോ​ഗം കണ്ടുപിടിച്ചു. എന്നാൽ ഹൗസിലെ ഭൂരിഭാ​ഗം മത്സരാർത്ഥികളും ജിസേലിന് ഒപ്പമായിരുന്നു. മാത്രമല്ല ജിസേലിന്റെ വസ്തുക്കൾ അനുവാദമില്ലാതെ പരിശോധിച്ചതിന് അനുവിനെ ശകാരിക്കുകയും ചെയ്തു.

രോഷം കണ്ട അനുമോൾ സഹമത്സരാർത്ഥികളായ പുരുഷന്മാരെല്ലാം മൊണ്ണകളാണെന്ന് ശൈത്യയുമായുള്ള സംസാരത്തിനിടയിൽ പറഞ്ഞു. അത് വലിയ രീതിയിൽ ബിബി പ്രേക്ഷകർക്കിടയിൽ ചർച്ചയായി. മാത്രമല്ല ആ വീഡിയോ ഹൗസിലെ മറ്റ് മത്സരാർത്ഥികൾക്ക് കാണിച്ച് കൊടുക്കണമെന്നും പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു.  അതുപോലെ തന്നെ സംഭവിച്ചു. മോഹൻലാൽ ഇന്ന് ഏറ്റവും കൂടുതൽ വീക്കെന്റ് എപ്പിസോഡിൽ ചർച്ച ചെയ്തത് അനു-ജിസേൽ കാറ്റ് ഫൈറ്റും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും ആയിരുന്നു. മൂർച്ഛയില്ലാത്തത് കഴിവില്ലാത്തത് എന്നുള്ള വാക്ക് പ്രയോ​ഗിക്കുന്നത് ഞാൻ കേട്ടു അങ്ങനെ പറഞ്ഞോ എന്നാണ് അനുമോളോട് മോഹൻലാൽ ചോദിച്ചത്. ഒപ്പം മൊണ്ണകൾ എന്ന വാക്കും പറയിപ്പിച്ചു.

എല്ലാവരും ജിസേലിന്റെ ബോയ്ഫ്രണ്ട്സാണെന്ന് താൻ പറഞ്ഞുവെന്നും അനുമോൾ സമ്മതിച്ചു. ശേഷം അനുവിന്റെ വൈറലായ വീഡിയോയും ഹൗസിൽ മോഹൻലാൽ പ്രദർശിപ്പിച്ചു. മൊണ്ണയല്ലാത്ത ഒരാളെ എങ്കിലും നമുക്ക് കിട്ടിയല്ലോ. അഭിലാഷിന് കൺ​ഗ്രാജുലേഷൻസ് എന്നും മോഹൻലാൽ പറ‍ഞ്ഞു. അഭിലാഷ് ഒഴികെ ഹൗസിലെ മറ്റെല്ലാ ആണുങ്ങളും മൊണ്ണകൾ ആണെന്നാണ് അനു പറഞ്ഞത്.

അനുമോൾ അത് പറഞ്ഞത് വളരെ മോശമായ കാര്യമാണ്. അങ്ങനൊരു തോന്നലുണ്ടെങ്കിൽ നേരിട്ട് വന്ന് ഞങ്ങളോട് പറയണമായിരുന്നു എന്നായിരുന്നു വീഡിയോ കണ്ടശേഷം അനീഷിന്റെ പ്രതികരണം. അനുവിനെ സംബന്ധിച്ചിടത്തോളം വേർതിരിവ് മനസിലായിട്ടില്ല. അതുകൊണ്ടാണല്ലോ മൊണ്ണ എന്ന് പറയുന്നത്. അതുകൊണ്ട് അനു പറയുമ്പോൾ നമുക്ക് പ്രശ്നമില്ല.

സർക്കാസ്റ്റിക്കായി പറഞ്ഞതാണ്. ജിസേലിനോട് ഇഷ്ട കൂടുതൽ ഒന്നും ഇല്ല. പിന്നെ ഓരോരുത്തരുടെ ക്യാരക്ടർ വരുമ്പോൾ അതിന്റെ ക്വാളിറ്റി കാണുമ്പോൾ നമ്മൾ ഓട്ടോമാറ്റിക്കലി അടുക്കും എന്നാണ് അക്ബർ പറഞ്ഞത്. അനുവിനോട് സംസാരിച്ച് ഒപ്പം നിന്ന് ​ഗെയിം കളിച്ചാൽ അയാളെ നല്ലതെന്ന് അനു പറയും. അനുവിന്റെ തെറ്റ് പറഞ്ഞ് കൊടുത്താൽ അല്ലെങ്കിൽ അനുവിന് എതിരെ സംസാരിച്ചാൽ നമ്മളെ കുറിച്ച് തോന്നിയത് പറഞ്ഞുണ്ടാക്കും. ​

ഗെയിമിന്റെ ഭാ​ഗമായി എടുക്കാൻ പറഞ്ഞാൽ പോലും വൈരാ​ഗ്യ ബുദ്ധിയോടെയാണ് എല്ലാത്തിനേയും എടുക്കുന്നത്. അതുകൊണ്ടാകും ഇത്തരം ഭാഷ ഉപയോ​ഗിക്കുന്നത് എന്നാണ് അപ്പാനി ശരത്ത് പറഞ്ഞത്. ജിസേലിന്റെ പ്രശ്നം വന്നാൽ ചേട്ടന്മാരോട് ഞാൻ അക്കാര്യം സംസാരിക്കും. പക്ഷെ ആരും അത് മൈന്റ് ചെയ്യില്ല. ജിസേലിനെ സപ്പോർട്ട് ചെയ്യും. അത് വിട്ടേക്കൂ.

അതിന് ഇപ്പോൾ എന്താണ് എന്നൊക്കെയാണ് പറയാറ്. ജിസേലിന്റെ ബോയ്ഫ്രണ്ട്സാണെന്നും ഞാൻ പറഞ്ഞു. കാരണം എല്ലാവരും ജിസേലിന്റെ കൂടെ തന്നെയാണ്. എന്നെ എല്ലാവരും കോർണർ ചെയ്യുന്നതായി തോന്നി എന്നാണ് അനു പറഞ്ഞത്. ചെയ്യാത്ത കുറ്റം തലയിൽ വെച്ച് തരുമ്പോൾ ദേഷ്യം വരുമെന്നും അനു മോഹൻലാലിനോട് പറഞ്ഞു. ദേഷ്യം വരുമ്പോൾ കൊല്ലും എന്നൊന്നും പറയാൻ പാടില്ലെന്ന് അനുവിന് താക്കീതും നൽകി.

മേക്കപ്പ് ഉപയോ​ഗിക്കരുതെന്ന് പല തവണ ജിസേലിനെ വാൺ ചെയ്തുവെന്നും എന്നിട്ടും റൂൾ ബ്രേക്ക് ചെയ്തുവെന്നും അനുമോൾ പിറകെ നടന്ന് ജിസേലിന്റെ തെറ്റ് കണ്ടുപിടിച്ചതിന് അഭിനന്ദനം അർഹിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. വീഡിയോ കണ്ടതിനാൽ ഹൗസിലെ പുരുഷന്മാർ അനുവിനെ ഇനി കൂട്ടത്തിൽ കൂട്ടാൻ സാധ്യതയില്ല. ഹൗസിലെ നിലനിൽപ്പ് അനുവിന് കൂടുതൽ ഇനിയങ്ങോട്ട് വിഷമകരമാകും.

biggboss malayalam season7 mohanlal publicizes anumols video house

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall